Home Newspool തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസർക്കാർ അദാനിക്ക്‌ വിറ്റു; കേരളത്തിന്റെ ആവശ്യം മാനിച്ചില്ല

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസർക്കാർ അദാനിക്ക്‌ വിറ്റു; കേരളത്തിന്റെ ആവശ്യം മാനിച്ചില്ല

SHARE

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കാം എന്ന കേരളത്തിന്റെ സന്നദ്ധത തള്ളി കേന്ദ്ര സർക്കാർ വിമാനത്താവളം വിറ്റു. അദാനിക്കാണ് 50 വർഷത്തെ നടത്തിപ്പവകാശം. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു നിർദേശം. ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകും.

വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി വിമാനത്താവളം നടത്തിപ്പിന് തയ്യാറാണെന്ന് അറിയിച്ചിട്ടും  നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ അട്ടിമറിച്ച് കെ.എസ്.ഐ.ഡി.സി യെ തഴഞ്ഞ് അദാനി ഗ്രൂപ്പിന് കേന്ദ്രസർക്കാർ പരിഗണന നൽകുകയായിരുന്നു. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയെക്കാൾ കുറഞ്ഞ നിരക്കിൽ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുപ്പോലും കേന്ദ്രസർക്കാർ വഴങ്ങിയില്ല.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.