Home Newspool കായംകുളത്ത് സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു

കായംകുളത്ത് സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു

SHARE

കായംകുളം :  കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു. എംഎസ്എം ഹൈസ്‌കൂളിനു സമീപം വൈദ്യൻ വീട്ടിൽ സിയാദ് (35) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഫയർസ്‌റ്റേഷനു സമീപത്ത് റോഡിലായിരുന്നു സംഭവം.

ഭക്ഷണം എത്തിച്ച് വീട്ടിലേക്ക്‌  മടങ്ങിയ സിയാദിനെ  ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് റോഡിൽ കിടന്ന സിയാദിനെ ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെറ്റ മുജീബിനെ പൊലീസ്‌ തെരയുന്നുണ്ട്‌. സിപിഐ എം എരുവ ലോക്കലിലെ എംഎസ്എം സി ബ്രാഞ്ചംഗമാണ്‌ സിയാദ്‌

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.