ദുൽഖർ ചിത്രവുമായി നെറ്റ്‌ഫ്ലിക്‌സ്‌ മലയാളത്തിലേക്ക്‌

  SHARE

  കൊവിഡ് മൂലം തിയറ്ററുകള്‍ അഞ്ച് മാസത്തില്‍ കൂടുതലായി അടഞ്ഞുകിടക്കുമ്പോള്‍ കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവും അതിഥി താരവുമായ മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സ് പ്രിമിയര്‍ ചെയ്യും. നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഓഗസ്റ്റ് റിലീസ് പട്ടികയിലാണ് ചിത്രമുള്ളത്. ഓഗസ്റ്റ് 31നാണ് ഗ്രിഗറിയും അനുപമാ പരമേശ്വരനും കേന്ദ്രകഥാപാത്രമായ ചിത്രം പ്രേക്ഷകരിലെത്തുക.

  സൂഫിയും സുജാതയും എന്ന സിനിമ ആമസോണിലൂടെ പ്രിമിയര്‍ ചെയ്തതിന് പിന്നാലെ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ വേ ഫെറര്‍ നിര്‍മ്മിച്ച് നവാഗതനായ ഷംസു സയബ സംവിധാനം ചെയ്ത മണിയറിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തുന്നത്.

  ചിത്രത്തിലെ രണ്ടു പാട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യം റിലീസ് ചെയ്ത, ദുൽഖർ സൽമാനും ​ഗ്രി​ഗരിയും ചേർന്ന് ആലപിച്ച ‘ഉണ്ണിമായ’ എന്ന ​ഗാനത്തിന് യൂ ട്യൂബിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.