പ്ലേസ്റ്റോറില്‍നിന്നും ഗൂഗിള്‍ പേ ‘അപ്രത്യക്ഷമായി’ ; ഇടപാടും നടക്കുന്നില്ല 

    SHARE

    വ്യക്തിപരമായ പണക്കൈമാറ്റത്തിന് ഉപയോഗിക്കുന്ന ഗൂഗിള്‍പേ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി. ഗൂഗിൾ പേ ഡൗൺലോഡ് ചെയ്യാനായി തിരയുമ്പോൾ ഗൂഗിൾ പേ ബിസിനസ് മാത്രമാണ് സെർച്ചിൽ വരുന്നത്.

    ആപ്പ് വഴി പണകൈമാറ്റവും നടക്കുന്നില്ല. ഇതിനെപറ്റി നിരവധിപേർ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നം ശ്രദിക്കപ്പെട്ടത്. എന്നാൽ ഗൂഗിൾ പേ വെബ്സൈറ്റ് വഴി ആപ്പ് ഡൗൺലോഡ് ചെയ്യാനാകുന്നുണ്ട്. ഗൂഗിൾ ഇതുവരെയായും ഇതിൽ വിശദീകരണം തന്നിട്ടില്ല. ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

    കഴിഞ്ഞ ആഴ്ച എസ്ബിഐയുടെ യുപിഐ സർവറുകൾ കൂട്ടത്തോടെ പണിമുടക്കിയത് ഗൂഗിൾ പേയ്ക്ക് തിരിച്ചടിയായിരുന്നു. ഒരാഴ്ച നീണ്ട സാങ്കേതിക പ്രശ്‌നങ്ങളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.