ലാസ്റ്റ്‌ ഗ്രേഡ്‌ നിയമനത്തിലും മനോരമയുടെ വ്യാജ പ്രചാരണം; ഇതാണ്‌ സത്യം

  SHARE

  നിലവിലുള്ള ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സ്‌ റാങ്ക്‌ലിസ്റ്റിൽനിന്ന്‌ മുൻ റാങ്ക്‌ലിസ്റ്റിൽ ലഭിച്ച അത്രയും നിയമനങ്ങൾ ലഭിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാൻ നടക്കുന്നത്‌ ആസൂത്രിത നീക്കം. പിഎസ്‌സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക്‌ സ്വാഭാവികമായും അറിയാവുന്ന വസ്തുത മറച്ചുവച്ചാണ്‌ ഇതുസംബന്ധിച്ച്‌ മലയാള മനോരമയുടെ മുഖപ്രസംഗം. വ്യാജ വാർത്ത നൽകുന്നതിൽ നിന്ന്‌ ഒരു പടി കൂടി മുഖപ്രസംഗത്തിലും നുണ പറയാൻ തുടങ്ങി.  രണ്ട്‌ റാങ്ക്‌ലിസ്റ്റുകളുടെയും നിയമന ശുപാർശ താരതമ്യം ചെയ്യുന്നതിൽ  യുക്തിയില്ല.

  2 കാരണങ്ങൾ  

  1 നിലവിലുള്ള റാങ്ക്‌ലിസ്റ്റിൽനിന്നുള്ള നിയമനശുപാർശകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ ഭേദഗതിയാണ്‌. മുമ്പ്‌ ഏത്‌ യോഗ്യതയുള്ളവർക്കും ലാസ്റ്റ്‌ഗ്രേഡ്‌ തസ്തികയിലേക്ക്‌ അപേക്ഷിക്കാം. എന്നാൽ, കാറ്റഗറി നമ്പർ 71/2017 പ്രകാരം വിജ്ഞാപനം ചെയ്‌ത നിലവിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയിലേക്ക്‌ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക്‌ അപേക്ഷിക്കാൻ കഴിയില്ല. കഴിഞ്ഞ റാങ്ക്‌ലിസ്റ്റുവരെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്‌ ഏറെയും ആദ്യ റാങ്കുകാരായി ഉൾപ്പെട്ടിരുന്നത്‌. മറ്റ്‌ ജോലികൾ ലഭിക്കുമെന്നതിനാൽ ഇവരിൽ നല്ലൊരു ശതമാനവും അഡ്വൈസ്‌ ലഭിച്ചാലും ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഈ ഒഴിവുകൾ  നോൺ ജോയിനിങ്‌ ഡ്യൂട്ടി (എൻജെഡി) ആയി റിപ്പോർട്ട്‌ ചെയ്യുകയും അതേ ഒഴിവിലേക്ക്‌ വീണ്ടും നിയമനശുപാർശ അയക്കുകയും ചെയ്‌തിരുന്നു. ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയുടെ മുൻ റാങ്ക്‌ലിസ്റ്റിൽനിന്ന്‌ നിയമനശുപാർശ അയച്ച 1594 ഒഴിവിൽ 494 എണ്ണവും (31 ശതമാനം) എൻജെഡിയാണ്‌. എന്നാൽ, നിലവിലെ റാങ്ക്‌ലിസ്റ്റിലെ 507 നിയമനശുപാർശയിൽ 82 എണ്ണം (16 ശതമാനം) മാത്രമാണ്‌ എൻജെഡി.

  2

  സെക്രട്ടറിയറ്റ്‌, പിഎസ്‌സി, ലോക്കൽഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌, അഡ്വക്കറ്റ്‌ ജനറൽ ഓഫീസ്‌ എന്നിവിടങ്ങളിലേക്ക്‌ മുൻ ലിസ്റ്റിൽനിന്ന്‌ നിയമനം നൽകിയിരുന്നു. ഇപ്പോൾ ഈ വകുപ്പുകളിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയുടെ ഒഴിവുകൾ സെക്രട്ടറിയറ്റ്‌ സബോർഡിനേറ്റ്‌ സർവീസിൽ ഉൾപ്പെടുത്തി പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്‌. അതിനാൽ, ആ ഒഴിവുകളിലേക്കുള്ള നിയമനം പ്രത്യേക റാങ്ക്‌ലിസ്റ്റിൽനിന്നാകും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.