വയനാട്ടിൽ കുഴൽ പണ വേട്ട: കോൺഗ്രസ് നേതാവ് പിടിയിൽ

    SHARE

    വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ 51 ലക്ഷം കുഴൽപണവുമായി കോൺഗ്രസ്‌ നേതാവും കൂട്ടാളിയും മുത്തങ്ങയിൽ പിടിയിൽ. ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ വയനാട്‌ ജില്ലാ സെക്രട്ടറി കമ്പളക്കാട്‌ സ്വദേശി പഞ്ചാര അഷറഫ്‌(4‌3), കൊടുവള്ളി മാനിപുരം മുജീബ്‌ റഹ്മാൻ(44) എന്നിവരെയാണ്‌ മുത്തങ്ങ എക‌്സൈസ‌് ചെക്ക‌്പോസ‌്റ്റിന‌് സമീപം പൊലീസ് പിടികൂടിയത്‌. ‌

    പണം മിനി ലോറിയിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. വ്യാഴാഴ‌്ച ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ‌് ഇവർ പിടിയിലായത്‌. കെഎൽ 12 എം 1325 നമ്പർ വാഹനവും പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.