ഇതാണ്‌ നമ്മെ മുന്നോട്ട് നയിക്കുന്നത്: കരിപ്പൂര്‍, രാജമല രക്ഷാപ്രവർത്തകർക്ക്‌ നന്ദി പറഞ്ഞ്‌ മോഹൻലാൽ

    SHARE

    കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി പറഞ്ഞംേ അഭിനന്ദനം അറിയിച്ചും നടന്‍ മോഹന്‍ലാല്‍. കോവിഡിലും പ്രതികൂല കാലാവസ്ഥയിലും ജീവനുകള്‍ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടൻ പ്രശംസിച്ചു. അവരോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

     

    മോഹന്‍ലാലിന്റെ ഫെയിസ്‌ബുക്ക്‌ പോസ്റ്റ്

    എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു,

    മഹാമാരി സാഹചര്യത്തിലും രണ്ടാമതൊന്നാലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി ശ്രമം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് അതിവേഗ രോഗമുക്തി ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.