Home LookingGlass പോസ്കോ കേസ്; രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതി തള്ളി

പോസ്കോ കേസ്; രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതി തള്ളി

SHARE

കുട്ടികളെ കൊണ്ട് തന്റെ അർദ്ധനഗ്ന ശരീരത്തിൽ പെയ്ന്റ് ചെയ്യിപ്പിച്ച വിവാദ വീഡിയോ കേസിൽ രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി തള്ളി. അറസ്റ്റിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചത്.

താങ്കൾ ഒരു ആക്ടിവിസ്റ്റായിരിക്കാം എന്നാൽ ഇത് അസംബന്ധം ആണെന്നും ഇത് അശ്ലീല പ്രചാരണം ആണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര നേതൃത്വം നൽകുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പതിനാലും എട്ടും വയസുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും കൊണ്ട് അർദ്ധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ ആണ് രഹ്ന ഫാത്തിമ യൂറ്റൂബിൽ പങ്കുവച്ചത്. പോസ്കോയും ഐ ടി ആക്ട് പ്രകാരമുള്ള വകുപ്പുകളുമാണ് ചുമത്തിയത്.

സ്ത്രീ ശരീരത്തെ കുറിച്ച് അന്യഥാ ബോധമില്ലാതെ വളരാൻ കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നെന്ന് രഹ്ന ഫാത്തിമ ഹർജിയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.