ഐ.പി.എല്‍: ടീമുകള്‍ ക്വാരന്റൈനിലേക്ക്

    SHARE

    മുംബൈ;ഐ.പി.എല്ലിന്റെ ആരോഗ്യ സുരക്ഷാ ചട്ടം (എസ്.ഒ.പി) ബി.സി.സി.ഐ പ്രഖ്യാപിച്ചതിനു പിന്നാലെ ടീമുകള്‍ ക്വാരന്റൈനിനും പരിശോധനക്കുമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയിലാണ് പതിമൂന്നാമത് ഐ.പി.എല്‍ ടൂര്‍ണമെന്റ് അരങ്ങേറുക.
    മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ നഗരത്തിലെ ഒരു ഹോട്ടലിലാണ് കളിക്കാരെ ക്വാരന്റൈനില്‍ പാര്‍പ്പിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ കളിക്കാരെ കൊറോണ പരിശോധന നടത്തും. ക്വാരന്റൈന്‍ പൂര്‍ത്തിയാക്കിയ കളിക്കാര്‍ നവി മുംബൈയിലെ ടീമിന്റെ പരിശീല ഗ്രൗണ്ടില്‍ ട്രയ്‌നിംഗ് ആരംഭിക്കും.
    രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പരിശോധനകള്‍ അടുത്ത രണ്ടാഴ്ചകളിലായി അരങ്ങേറും. മറ്റൊരു ഫ്രാഞ്ചൈസി ഇന്ത്യന്‍ കളിക്കാരോട് വീടുകളില്‍ ക്വാരന്റൈന്‍ ആരംഭിക്കാനും പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
    ഈയാഴ്ചയോടെ യു.എ.ഇയിലെത്താനുള്ള നീക്കത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എന്നാല്‍ 20 നു ശേഷമേ ടീമുകള്‍ യു.എ.ഇയിലെത്താവൂ എന്നാണ് ഗവേണിംഗ് കൗണ്‍സിലിന്റെ നിബന്ധന. എങ്കിലും ഇന്ത്യന്‍ കളിക്കാരോട് ചെന്നൈയിലെത്താന്‍ അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ മാസം 21 നോ 22 നോ അബുദാബിയിലെത്താനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ കളിക്കാരോട് ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ 10 ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞേ ബ്രന്‍ഡന്‍ മക്കല്ലവും സുനില്‍ നരേനും ആന്ദ്രെ റസ്സലും ടീമിനൊപ്പം ചേരൂ. കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഇന്ത്യന്‍ കളിക്കാരെ ഒരുമിച്ചു കൂട്ടിയ ശേഷം യു.എ.ഇയിലേക്ക് തിരിക്കാനാണ് ഉദ്ദേശിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.