പാക് അതിര്‍ത്തിയില്‍ ആദ്യമായി സുരക്ഷാചുമതലകള്‍ക്കായി വനിതാ സൈനികരെ നിയോഗിച്ചു

  SHARE

  പാക് അതിര്‍ത്തിയില്‍ സുരക്ഷാചുമതലകള്‍ക്കായി വനിതാ സൈനികരെ നിയോഗിച്ചു. മുപ്പതോളം വനിതാ സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുളളത്. ഇതാദ്യമായാണ് ഇത്തരത്തില്‍ നിയമനം. നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്‌പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

  ക്യാപ്റ്റന്‍ ഗുര്‍സിമ്രാന്‍ കൗറിനാണ് ഇവരുടെ നേതൃത്വം. അസം റൈഫിള്‍സില്‍നിന്നുള്ളവരാണ് വനിതാ സൈനികര്‍. ഇവരെ വടക്കന്‍ കശ്മീരിലെ താങ്ക്ധര്‍ സെക്ടറിലാണ് ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചിരിക്കുന്നത്. സ്ത്രീകളുടെ ശരീരപരിശോധനയടക്കമുള്ള കാര്യങ്ങളാവും ഇവര്‍ നടത്തുക.
  13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവര്‍ഷമാണ് മിലിട്ടറി പോലീസ് വിഭാഗത്തില്‍ സാധാരണ സൈനികരായി (ജവാന്‍) സ്ത്രീകളെ തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ തെരഞ്ഞെടുത്ത അമ്ബതോളം പേര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.