Home GlobalVoice ബെയ്‌റൂട്ട്‌ ഇരട്ട സ്‌ഫോടനത്തിൽ മരണം 100 കടന്നു; പൊട്ടിത്തെറിച്ചത്‌ 2750 കിലോ അമോണിയം നൈട്രേറ്റ്‌

ബെയ്‌റൂട്ട്‌ ഇരട്ട സ്‌ഫോടനത്തിൽ മരണം 100 കടന്നു; പൊട്ടിത്തെറിച്ചത്‌ 2750 കിലോ അമോണിയം നൈട്രേറ്റ്‌

SHARE

ലെബനീസ്‌ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരണം 100 കടന്നു. നാലായിരത്തിലധികം പേർക്ക്‌ പരിക്കേറ്റുവെന്നും റെഡ്‌ക്രോസ് ഉദ്യോഗസ്ഥനായ ജോർജ്‌ കിറ്റാന‌ പറഞ്ഞു. നിരവധി പേർ കെട്ടിട അവശിഷ്‌ടങ്ങളുടെ ഇടയിൽ കുടുങ്ങി കിടപ്പുണ്ട്‌. അതിനാൽ മരണസംഖ്യ ഉയരാനാണ്‌ സാധ്യത.

തുറമുഖത്തിന്‌ സമീപമുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റാണ്‌ അപകടത്തിലേക്ക്‌ നയിച്ചത്‌. സ്‌ഫോടനം നടന്ന്‌ 36 മണിക്കൂർ കഴിഞ്ഞിട്ടും പുക ഉയരുകയാണ്‌‌. നഗരം മുഴുവൻ അവശിഷ്‌ടങ്ങൾ നിറഞ്ഞ്‌ കിടക്കുകയാണ്‌. നഗരത്തിന്റെ പകുതിയും തകർന്നു.

വലിയ തകർച്ചയെന്നാണ്‌ നഗരം കണ്ട ഏറ്റവും വലിയ സ്‌ഫോടനത്തെ ലെബനീസ്‌ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്‌. 240 കിലോമീറ്ററിനപ്പുറംവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം എത്തി. പ്രധാനമന്ത്രി ഹസ്സൻ ദിയാബ്‌ അന്വേഷണം പ്രഖ്യാപിച്ചു. തങ്ങൾ ഒരു യഥാർഥ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന്‌ മറ്റു രാജ്യങ്ങളോട്‌ സഹായം അഭ്യർഥിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമാനുവൽ മാക്രോൺ വ്യാഴാഴ്‌ച ലെബനൻ സന്ദർശിക്കും.

പൊട്ടിത്തെറിച്ചത്‌ 2750 കിലോ അമോണിയം നൈട്രേറ്റ്‌

സ്‌ഫോടനത്തിനു കാരണം തുറമുഖത്തെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 2750 കിലോ അമോണിയം നൈട്രേറ്റ്‌ പൊട്ടിത്തെറിച്ചതാണെന്ന്‌ പ്രധാനമന്ത്രി ഹസ്സൻ ദിയാബ് പറഞ്ഞു. യാതൊരു സുരക്ഷാമുൻകരുതലുകളുമില്ലാതെ ആറുവർഷമായി ഇത് ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്‌ഫോടന കാരണം ഇതുവരെ‌ കണ്ടെത്തിയിട്ടില്ല. ആദ്യം തീ ഉയർന്നതിനുശേഷമാണ്‌ സ്‌ഫോടനം ഉണ്ടായതെന്നാണ്‌ ദൃക്‌സാക്ഷികൾ പറയുന്നത്‌. അതേസമയം അപകടമല്ലെന്നും ആക്രമണമാണെന്നും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.