Home KeralaFocus പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാനാകുമെന്ന് വീണ്ടും തെളിയിച്ച് പിണറായി; പണി വരുന്നത് ഭയന്ന് ചെന്നിത്തലയും സംഘവും

പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാനാകുമെന്ന് വീണ്ടും തെളിയിച്ച് പിണറായി; പണി വരുന്നത് ഭയന്ന് ചെന്നിത്തലയും സംഘവും

SHARE

തിരുവനന്തപുരം:
എന്തൊക്കെയായിരുന്നു ? മലപ്പുറം കത്തി, നാടൻ ബോംബ്,അമ്പും വില്ലും ! എന്തായാലും എല്ലാം ഒറ്റയടിക്ക് ആവിയായിപ്പോയി. സ്വർണക്കടത്ത് കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും ഇല്ലായ്മ ചെയ്യാം എന്ന് കരുതിയ പ്രതിപക്ഷത്തിനും വലതുപക്ഷ മാധ്യമ കൂട്ടുകെട്ടിനും പ്രതീക്ഷിച്ചതുപോലെ വൻ തിരിച്ചടി നേരിടുകയാണ്.
എൻ ഐ എ അന്വേഷണത്തെ സ്വാഗതം ചെയ്ത്, തന്റെ ഓഫീസിലും അന്വേഷിക്കാം, വമ്പൻമാരെയും കൊമ്പൻമാരെയും പിടികൂടൂ എന്ന് ആത്മവിശ്വാസത്തോടുകൂടി ആവർത്തിച്ച പിണറായി വിജയന്റെ കരുത്തിനു മുന്നിൽ കേരളത്തിലെ പ്രതിപക്ഷവും മാധ്യമ വേട്ടക്കാരും നിഷ്പ്രഭമായിരിക്കുന്നു.മാത്രമല്ല എൻ ഐ എ സി സി ടി വി ദൃശ്യങ്ങൾ ചോദിച്ചപ്പോൾ കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങൾ നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

എം ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥന് ആരോപണ വിധേയരായ ആളുകളുമായി ഉണ്ടായിരുന്ന വ്യക്തിപരമായ സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംസ്ഥാന സർക്കാരിനെയും ഭരണകക്ഷിയെയാകെയും അവമതിച്ചും അവഹേളിച്ചും, തെറ്റിദ്ധാരണ പരത്തിയും രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ചെന്നിത്തലയുടെ മോഹങ്ങൾക്ക് എൻ ഐ എ യുടെ അന്വേഷണം തിരിച്ചടിയായിരിക്കുകയാണ്. ശിവശങ്കരനെ ഇപ്പോൾ അറസ്റ്റ് ചെയ്യുമെന്നും അതുവഴി സർക്കാർ പ്രതിസന്ധിയിലാകുമെന്നും ദിവാസ്വപ്നം കണ്ട ചെന്നിത്തലയും കൂട്ടരും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് എന്നാണ് വിവരം.

ചെന്നിത്തലയ്ക്കും കൂട്ടർക്കും ഉറക്കം നഷ്ടപ്പെടാൻ പോവുന്ന നാളുകളാണ് ഇനി എന്നാണ് സൂചന.
ഉമ്മൻചാണ്ടി സർക്കാരിലെ എട്ടു മന്ത്രിമാരാണ് വിജിലൻസ് അന്വേഷണം നേരിടുന്നത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കെ ബാബുവും അടക്കം സകല വമ്പന്മാരും കൊമ്പൻമാരും അകത്തേക്ക് പോകുന്ന ലക്ഷണമാണ്.
ഹരിപ്പാട് മെഡിക്കൽ കോളേജ് അടക്കമുളള അഴിമതി അന്വേഷണം ചെന്നിത്തലയിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് പ്രതിപക്ഷ നേതാവിന്റെ ദിവസേനയുള്ള ഓരോ ആരോപണങ്ങളിലും പ്രതിഫലിക്കുന്നത്.

ഈ കോവിഡ് കാലത്ത് ചെന്നിത്തല ഉയർത്തിയ ഒരു ആരോപണത്തിനും അടിസ്ഥാനമില്ലായിരുന്നു.എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ അതിന്റെ നിരാശയിൽ നിന്ന് കരകയറാൻ സ്വർണ്ണ കടത്ത് കേസ് ഒരു കച്ചിത്തുരുമ്പാകുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിന് ഇപ്പോൾ ആ പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു.
സ്വന്തം ഭരണകാലത്തെ അഴിമതി കഥകൾ മറച്ചു വെക്കാനുള്ള വെപ്രാളം ഓരോ വാർത്ത സമ്മേളനത്തിലും പ്രകടമാണ്.ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് നടന്ന പോലീസ് നിയമന തട്ടിപ്പ് അടക്കം ഒരുപിടി അഴിമതി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ളത്.

അതോടൊപ്പം,
ആരോപണങ്ങളെ എല്ലാം അതിജീവിച്ച് കൂടുതൽ കരുത്തനായിരിക്കുന്ന പിണറായി വിജയന്റെ ജനപിന്തുണ ചെന്നിത്തലയുടെ ഉറക്കവും കെടുത്തിയിരിക്കുന്നു.

യുഡിഎഫ് ഭരണകാലത്ത് ശേഖരിച്ചുവെച്ച അഴിമതിപ്പണം കൊണ്ട് പി ആർ ഏജൻസികളെ ഊട്ടി വളർത്തിയും, മാധ്യമ പ്രവർത്തകരെ സ്വാധീനിച്ചും പ്രതിപക്ഷ നേതാവ് നടത്തുന്ന വേലത്തരങ്ങൾ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.

മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സധൈര്യമുള്ള പ്രസ്താവന കേരളത്തിലെ ജനത അക്ഷരംപ്രതി ഉൾക്കൊണ്ടിരിക്കുന്നു. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല എന്നും അത് അക്ഷരാർത്ഥത്തിൽ നടപ്പാക്കാൻ കരുത്തുള്ള ആളാണ് പിണറായി വിജയനെന്നും ഒരിക്കൽ കൂടി കേരളം തിരിച്ചറിഞ്ഞിരിക്കുകയാണ്.

സ്വന്തം ഓഫീസിലേക്ക്
എൻഐഎ സ്വാഗതം ചെയ്യാൻ പിണറായി വിജയനല്ലാതെ ഏത് നേതാവിന് കഴിയും. കുറ്റക്കാർ തന്റെ ഓഫീസിൽ ഉണ്ടെങ്കിൽ പിടിച്ചുക്കൊണ്ടുപോകൂ,കൊണ്ട് പോയി തുറുങ്കിലടയ്ക്കൂ എന്നതായിരുന്നു പിണറായി വിജയൻറെ നിലപാട്. പുകമറകൾ ഇല്ലാതെ , തെറ്റിദ്ധാരണകൾ പരത്താതെ അദ്ദേഹം അത് തുറന്നു പറഞ്ഞപ്പോൾ അതിനെ പരിഹസിച്ച ന്യൂസ് അവർ അവതാരകരും നിക്ഷ്പക്ഷ മേലങ്കിയണിഞ്ഞ നിരീക്ഷകരും, എന്തോ ആയുധം കിട്ടിയതുപോലെ പോലെ ഞെട്ടി ഉണർന്നു പോരാടാനിറങ്ങിയ ചെന്നിത്തല സംഘവും ഇപ്പോൾ മൂലയിൽ കയറിയിരിക്കുകയാണ്.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തുകൊണ്ട്, ദേശീയ അന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ച് സത്യസന്ധമായി സ്വർണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാർത്താ സമ്മേളനങ്ങളിൽ പ്രതിപക്ഷ നേതാവിന്റെ പി ആർ ഏജൻസികളുടെ നിർദ്ദേശപ്രകാരം ചില ചാനൽ റിപ്പോർട്ടർമാർ ചോദ്യശരങ്ങൾ ഉന്നയിച്ചപ്പോൾ ഒട്ടും കൂസാതെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും എല്ലാം എൻ ഐ എ കണ്ടെത്തട്ടെയെന്നും ധൈര്യപൂർവ്വം പറയുകയായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി.

എന്നാൽ സ്വർണക്കടത്തിലെ യഥാർത്ഥ വസ്തുതകളെയും അതിന് പിന്നിലെ വലിയ മാഫിയാ സംഘത്തെയും രക്ഷപ്പെടുത്തുവാൻ ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷവും , സുരേന്ദ്രൻ നയിക്കുന്ന കോൺഗ്രസിന്റെ ബി ടീമും കൈകോർത്തു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവരുടെ രാഷ്ട്രീയം ഒരു ന്യൂസ് അവർ അവതാരകനും ചർച്ച ചെയ്തില്ല. പിടിയിലായവരെ സഹായിക്കാൻ കസ്റ്റംസിനെ വിളിച്ച ബിഎംഎസ് നേതാവിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല. മൂന്നാംപക്കം പ്രതികൾക്ക്‌ രാഷ്ട്രീയ ബന്ധമില്ലെന്ന് അച്ചു നിരത്തിയ മനോരമ ഇക്കിളി കഥകൾ അടിച്ചുകൂട്ടി സ്വർണ്ണക്കടത്ത് കേസിലെ വമ്പന്മാർക്ക് രക്ഷയൊരുക്കാൻ രാപ്പകൽ പണിയെടുത്തു. മുഖ്യമന്ത്രിയുടെ ചിത്രം പോലും തെറ്റായി അച്ചടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മനോരമ ശ്രമം നടത്തി. പ്രതിപക്ഷ നേതാവിന്റെയും ഉമ്മൻചാണ്ടിയുടെയും പി ആർ സംഘത്തിന്റെ നിർദേശം അനുസരിച്ച് മനോരമ അടക്കമുള്ള മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനഞ്ഞു. രാത്രി ചർച്ചകളിൽ അവതാരകർ ആർത്തട്ടഹസിച്ച് അഴിഞ്ഞാടി. കോട്ടിട്ട ജഡ്ജിമാർ ശമ്പളത്തിന് പുറമേ പി ആർ ഏജൻസികളിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിൽ കണ്ണുവെച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ നോക്കി.

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ കൊച്ചിയിലേക്ക് വിളിപ്പിച്ചപ്പോൾ അറസ്റ്റ് ഉടൻ ,അറസ്റ്റ് ഉച്ചയ്ക്ക്,അറസ്റ്റ് വൈകിട്ട്, അറസ്റ്റ് നാളെ , എന്ന തരത്തിൽ ചാനൽ അവതാരകരും റിപ്പോർട്ടർമാരും ആർത്തു കൂവി. മാധ്യമമര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് മൈക്കും ക്യാമറയുമായി വ്യക്തിപരമായ സ്വകാര്യതയ്ക്ക് പോലും വില കൊടുക്കാതെ കഴുകന്മാരെപ്പോലെ അവർ പാഞ്ഞു നടന്നു. ഒരു അവതാരകൻ രാത്രി ചർച്ചയിൽ പറഞ്ഞത് ശിവശങ്കരൻ താമസിച്ച ഹോട്ടലിൽ മറ്റൊരു പ്രതിയും താമസിച്ചു എന്നാണ്. ശിവശങ്കരന് നിയമ ഉപദേശം നൽകിയ വക്കീൽ മറ്റൊരു പ്രതിയ്ക്കും നിയമോപദേശം നൽകിയെന്നായിരുന്നു മറ്റൊരു കണ്ടുപിടിത്തം. യഥാർത്ഥത്തിൽ ശിവശങ്കരന് താമസിക്കാൻ ഹോട്ടൽ മുറി ബുക്ക് ചെയ്തത് എൻ ഐ എ ആയിരുന്നു . ആർക്കൊക്കെ നിയമോപദേശം നൽകണം എന്നത് ഒരു അഭിഭാഷകന്റെ സ്വാതന്ത്ര്യവും. എല്ലാം അറിയാമെങ്കിലും പുകമറ സൃഷ്ടിക്കാൻ മനപൂർവ്വം തെറ്റിദ്ധാരണ പരത്താൻ നിർഭയം ചാനലിലെ നികൃഷ്ട അവതാരകൻ കിണഞ്ഞു പരിശ്രമിച്ചു.

ഒടുവിൽ ആദ്യദിവസത്തെ ചോദ്യം ചെയ്യൽ കൊച്ചിയിൽ പൂർത്തിയാക്കിയപ്പോൾ, ശിവശങ്കരനെ അടുത്ത ദിവസം അറസ്റ്റ് ചെയ്യുമെന്ന പ്രതീതി സൃഷ്ടിച്ചു മലയാള മാധ്യമങ്ങൾ.
മനോരമയുടെ വാലാട്ടി പട്ടിയായ നായർ വാലുള്ള സ്വന്തം ലേഖകൻ മുതലാളിയുടെ ഇംഗിതത്തിനനുസരിച്ച്
ഓരോ ദിവസവും നക്കി തുടച്ചുകൊണ്ടിരുന്നു. എന്തോ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകാൻ പോകുന്നുവെന്നും പിണറായി വിജയനും അദ്ദേഹ നയിക്കുന്ന സർക്കാരും അതിൽ തകരുമെന്നും മേപ്പടി ചെരുപ്പ് നക്കി ലേഖകൻ ഉപന്യാസം രചിച്ചു.

മാതൃഭൂമി ചാനലിലെ ഹരിമോളെ പോലെ മനോരമയിലെ ഷാനി മോളും ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആയി. ചർച്ചക്ക് എത്തുന്ന സിപിഐ എം പ്രതിനിധികളെ ഉത്തരം പറയാൻ വിടാതെ ,വായിൽ തോന്നുന്ന എന്തൊക്കെയോ ചോദിച്ചു കൂട്ടി മുതലാളിയെ തൃപ്തിപ്പെടുത്താനും,
ഒപ്പം പ്രതിപക്ഷ പി ആർ ഏജൻസികൾ നൽകുന്ന പ്രതിഫലത്തുക വർദ്ധിപ്പിക്കാനും ആവും വിധം അഭ്യാസം നടത്തി.


ഇപ്പോൾ അറസ്റ്റ്, പിന്നീട് അറസ്റ്റ് , നാളെ അറസ്റ്റ് ചെയ്യുമെന്ന് വാവിട്ട റിപ്പോർട്ടർമാരും ഇല്ലാ കഥകൾ എഴുതിയ കൂലി എഴുത്തുകാരും ഇളിഭ്യരായി. ശിവശങ്കരന്റെ വാഹനത്തിനു പിന്നാലെ പാഞ്ഞു, അദ്ദേഹം വീട്ടിലേക്ക് പോകുവാണോ,അതോ വക്കീലിനെ കാണാൻ പോകുവാണോ എന്ന് അന്വേഷണം നടത്തിയവരും, മൊഴികളിൽ വൈരുദ്ധ്യം എന്നൊക്കെ തട്ടി വിട്ട സ്പെഷ്യലിസ്റ്റ് ജേർണലിസ്റ്റുകളും ഇപ്പോൾ എല്ലാം കഴിഞ്ഞ് തെല്ലും കുറ്റബോധം ഇല്ലാതെ മഴയെത്ത് മൂടിപ്പുതച്ചു കിടക്കുകയാണ്!

മാതൃഭൂമിയിലെ അവതാരകൻ രാത്രി ചർച്ചയിൽ ആവേശത്തോടെ ഇങ്ങനെ പറയുന്നുണ്ടായിരുന്നു, “ശിവശങ്കരന്റെ വാഹനത്തിനു പിന്നാലെ ഞങ്ങളുടെ വാഹനവ്യൂഹം ഉണ്ട്, ശിവശങ്കരൻ എങ്ങോട്ട് പോകുന്നുവെന്ന് അറിയേണ്ടതുണ്ട് ”

എന്തറിയാൻ? ശിവശങ്കരൻ തിരുവന്തപുരത്ത് വീട്ടിലേക്ക് പോകുന്നതിന് മാതൃഭൂമി അവതാരകന് എന്ത് കാര്യം?
രാത്രി ചർച്ച കഴിഞ്ഞ് അവതാരകർ ഏതു വീട്ടിലേക്ക് പോകുന്നു, ആർക്കൊപ്പം പോകുന്നുവെന്ന് ആരെങ്കിലും അന്വേഷിച്ചാൽ എങ്ങനിരിക്കും?

ഇന്നിപ്പോൾ മാതൃഭൂമി പത്രം കണ്ടെത്തിയിരിക്കുന്നത്, ശിവശങ്കരൻ എന്ത്‌കൊണ്ട് കസ്റ്റംസിനെ വിളിച്ചില്ല എന്നാണ് ! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന ആരോപണം ഉയർത്തിയത് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആയിരുന്നു. എന്നിട്ട് ഇപ്പോൾ എൻ ഐ എ ശിവശങ്കരനോട് എന്താണ് കസ്റ്റംസിനെ വിളിക്കാതിരുന്നത് എന്നു ചോദിച്ചുവത്രെ ?
ഏത് ജ്യുവലറി മുതലാലിയെ രക്ഷിക്കാൻ വേണ്ടിയാണ് ഈ പരാക്രമങ്ങൾ എന്നു മാത്രമേ ഇനി അറിയണ്ടേതുള്ളു.

എന്തായാലും കഴിഞ്ഞ പത്തിരുപത് ദിവസം സംസ്ഥാനത്തെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി, കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന തരത്തിൽ സമരാഭാസങ്ങൾ നടത്തി പ്രതിപക്ഷവും, അതിനു പിന്തുണ നൽകിയ വലതുപക്ഷ മാധ്യമങ്ങളും ഇനിയാണ് ഉത്തരം പറയേണ്ടത്. ആർക്കു വേണ്ടിയായിരുന്നു ഈ വിടുപണി ചെയ്തത് ?
ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ നാടകങ്ങൾ?