വായുമലിനീകരണം കോവിഡ് വ്യാപനം കൂട്ടും: ഗവേഷണ റിപ്പേ‍ാർട്ട്

  SHARE

  വായു മലിനീകരണം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നു ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ. നേരിട്ടുള്ള സമ്പർക്കം വഴിയല്ലാതെയുള്ള രേ‍ാഗ വ്യാപനത്തിലാണ് വായുമലിനീകരണത്തിനു നിർണായക പങ്കുള്ളത്. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതൽ ദൂരം സഞ്ചരിക്കുമെന്നാണ് കണ്ടെത്തൽ. വായുവിൽ ഈർപ്പമുണ്ടെങ്കിൽ വൈറസ് പെട്ടെന്നു നശിക്കുകയുമില്ല.
  മലിനീകരണവും വൈറസ് വ്യാപനവും സംബന്ധിച്ച് ഇതാദ്യമായി കെ‍‍ാച്ചിശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ ഗവേഷണകേന്ദ്രം, മണിപ്പാൽ അക്കാദമി അറ്റോമിക് ആൻഡ് മോളിക്യൂലാർ ഫിസിക്സ് വകുപ്പ്, അമേരിക്കയിലെ ലൂസിയാന സർവകലാശാല കെമിക്കൽ എൻജിനീയറിങ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈറസ് വായുവിലൂടെയും പകരാനുളള സാധ്യത ശരിവയ്ക്കുന്നതാണു കണ്ടെത്തലുകൾ. ഗവേഷണപ്രബന്ധം ലേ‍ാക പരിസ്ഥിതിഗവേഷണ മേഖലയിലെ പ്രശസ്തമായ ‘എൻവയൺമെന്റൽ റിസർച്ച്’ ജേണലിൽ പ്രസിദ്ധീകരിച്ചു. മലിനീകരണം കൂടിയ സ്ഥലങ്ങളിൽ വൈറസ് വ്യാപനത്തിന്റെ തേ‍ാത് വർധിക്കാനാണു സാധ്യത. മലിനവായു ദീർഘകാലം ശ്വസിക്കുന്നതിലൂടെ മനുഷ്യരുടെ ശ്വസനേന്ദ്രിയങ്ങളുടെ പ്രവർത്തനം ദുർബലമാകുകയും രേ‍ാഗപ്രതിരേ‍ാധശേഷി നഷ്ടപ്പെടുകയും ചെയ്യും

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.