ഇന്ന് സംസ്ഥാനത്ത് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

    SHARE

    തിരുവനന്തപുരം : കേരളത്തില്‍ ഒറ്റ ദിവസം കൊവിഡ് കേസുകള്‍ ആയിരം കടന്നു പുതുതായി 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

    കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.