കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 681 പേരാണ് 24 മണിക്കറൂനിടെ മരണപ്പെട്ടത്.
ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. 3,90,459 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,497 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
ആന്ധ്രാപ്രദേശില്‍ 5041 കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4979 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍ മാത്രം ഇന്നലെ 4,120 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 2,156 കേസുകളും ബെംഗളൂരുവിലാണ് റിപ്പോര്‍ട്ട് ചെയ്തത്.