വിനുവിന്റെ സ്വഭാവദൂഷ്യം ; ഏഷ്യാനെറ്റ് ചർച്ച സി പി എം ബഹിഷ്കരിച്ചു

  SHARE

  ചാനല്‍ ചര്‍ച്ചകളില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ അവതാരകർ അങ്ങേയറ്റം അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുകയാണ്.

  ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുടങ്ങുമ്പോൾ ഇടപെടുക വേറെ ചോദ്യങ്ങൾ ഉന്നയിക്കുക അതിനു മറുപടി പറയുമ്പോൾ അടുത്ത ചോദ്യം ചോദിച്ചു കൊണ്ട് വീണ്ടും ഇടപെടുക അങ്ങനെ ആവർത്തിച്ചുള്ള ഇടപെടൽ മൂലം അവതാരകനും പ്രതിനിധിയും തമ്മിലുള്ള സംവാദം എന്നരീതിയിലേക്ക് ചർച്ച മാറുകയാണ്.ചാനൽ മുതലാളിയുടെ രാഷ്ട്രീയ അജണ്ട അടിച്ചേൽപ്പിക്കാനുള്ള അവതാരകരുടെ ശ്രമത്തിനെതിരായി ആ ചാനലിലെ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനമെടുക്കാൻ തീരുമാനിക്കുന്നു.

  ഇക്കഴിഞ്ഞ ആഴ്ചകളിൽ നടന്ന ചില ചർച്ചയും അതിൽ സിപിഐഎം പ്രതിനിധികൾക്ക് അനുവദിച്ച സമയവും അതിൽ ചാനൽ അവതാരകന്റെ ഇടപെടലും നടത്തിയ സമയം ചുവടെ ചേർക്കുന്നു.

  1.ജൂലൈ 14, 2ttps://youtu.be/4-Nmv79m0RA

   

   

  അവതാരകൻ വിനു ഇടയ്ക്കു കയറി ഇടപെട്ട് തടസ്സപ്പെടുത്തിയ കണക്ക് (വളരെ ചെറിയ ദൈർഘ്യം കുറഞ്ഞ തടസ്സപ്പെടുത്തുലുകൾ ഒഴിവാക്കിയിട്ടുണ്ട്)

  സിപി.ഐ.എം. പ്രതിനിധിയെ (പി രാജീവ് )ഇടപെട്ടു തടസ്സപ്പെടുത്തിയത് :13 തവണ

  കോൺഗ്രസ് പ്രതിനിധിയെ (വി ഡി സതീശൻ) ഇടപെട്ടു അനുകൂലിച്ചത് :5 തവണ

  ബി.ജെ.പി. പ്രതിനിധിയെ (എ എൻ രാധാകൃഷ്ണൻ) ഇടപെട്ടു അനുകൂലിച്ചത്: 17തവണ

  ഓരോരുത്തരും സംസാരിച്ചതിന്റെ കണക്കുകൾ

  വിനു സംസാരിച്ചത് : 19 മിനിറ്റു 38 സെക്കൻഡ് (35%)
  പി രാജീവ് : 17 മിനിറ്റു 45 സെക്കൻഡ് (32%)
  വി ഡി സതീശൻ: 10 മിനിറ്റു 21 സെക്കൻഡ് (18%)
  എ എൻ രാധാകൃഷ്ണൻ : 8 മിനിറ്റു 5 സെക്കൻഡ് (15%)

  # അതായത് സി.പി.എം. പ്രതിനിധി സംസാരിച്ചത് 17 മിനിറ്റ് 45 സെക്കൻഡ്, അതിൽ പ്രതികൂലമായി തടസ്സപ്പെടുത്തിയത് 13 തവണ !

  #ന്യൂസ് അവർ ചർച്ചയിൽ ആങ്കർ ഉൾപ്പെടെ 70 % സമയവും സർക്കാരിനെതിരെ ; മൂന്നു പേരുടെയും വാദഗതികളെ ഫാക്ടുകൾ കൊണ്ട് ഖണ്ഡിക്കാൻ പി രാജീവിനു സംസാരിക്കാൻ കിട്ടിയ 32% സമയത്തും 13 തവണ ഇടപെടൽ !!

  2. July 17, 2020)

  ഓരോരുത്തരും സംസാരിച്ചതിന്റെ കണക്കുകൾ

  അവതാരകൻ വിനു സംസാരിച്ചത് : 860 സെക്കൻഡ്(28%)
  സ്വരാജ് : 673 സെക്കൻഡ് (22%)
  ജ്യോതികുമാർ : 445 സെക്കൻഡ് (14%)
  സന്ദീപ് : 355 സെക്കൻഡ് (12%)
  ജോസഫ് സി മാത്യു -639 സെക്കൻഡ് (21%)

  വിനു ഇടപെട്ട് തടസ്സപ്പെടുത്തിയ കണക്ക് (വളരെ ചെറിയ ദൈർഘ്യം കുറഞ്ഞ തടസ്സപ്പെടുത്തുലുകൾ ഒഴിവാക്കിയിട്ടുണ്ട്)

  സിപി.ഐഎം. പ്രതിനിധിയെ (സ്വരാജ്) ഇടപെട്ടു തടസ്സപ്പെടുത്തിയത് :18 തവണ
  കോൺഗ്രസ് പ്രതിനിധിയെ (ജ്യോതികുമാർ ) ഇടപെട്ടു അനുകൂലിച്ചത് : 2 തവണ
  ബി.ജെ.പി. പ്രതിനിധിയെ (സന്ദീപ്) ഇടപെട്ടു അനുകൂലിച്ചത്: 2 തവണ
  ജോസഫ് സി മാത്യൂനെ ഇടപെട്ടു അനുകൂലിച്ചത്: 6 തവണ

  ജ്യോതികുമാർ ചാമക്കാലയോടാണ് ആദ്യത്തെ ചോദ്യം

  വിനു – പ്രതിപക്ഷം തുടക്കം മുതൽ ഉന്നയിച്ച ആരോപണങ്ങൾ വെളിപ്പെട്ടു വരികയാണോ ?
  ജ്യോതികുമാർ – അതെ, പ്രതിപക്ഷം തുടക്കം മുതൽ ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞു വരുന്നു, അത് വസ്തുതയാണ്. ,………………………………………..
  (ആങ്കറുടെ ഒരു ഇടപെടലും ഇല്ല)

  സ്വരാജിനോടാണ് അടുത്ത ചോദ്യം :

  വിനു – മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തി എന്നതിനു ഈ സസ്പെന്ഷന് ഉത്തരവ് തന്നെ തെളിവാവുകയാണോ ?
  സ്വരാജ് ആമുഖം പറഞ്ഞു വന്നപ്പോൾ തന്നെ ആങ്കർ ഒന്നിന് പിറകെ ഒന്നായി ഇടപെടൽ തുടങ്ങി, 9 തവണ പ്രതികൂലമായി തടസ്സപ്പെടുത്തി,ചോദ്യം മാറ്റിക്കൊണ്ടേയിരുന്നു. ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാനും കഴിഞ്ഞില്ല. ഒരു 10 തവണ സ്വരാജ് ” അങ്ങ് എന്നെ പൂർത്തിയാക്കാൻ അനുവദിക്കണം, ഞാൻ ഒന്ന് കമ്പ്ലീറ്റ് ചെയ്തോട്ടെ എന്ന് പറയുന്നുണ്ടായിരുന്നു. ” നോക്കൂ, അങ്ങ് ഇടപെട്ടോളൂ , സംസാരം തടസ്സപ്പെടുത്തുന്നത് അനുചിതമാണ് , അതൊരു മര്യാദയല്ല” എന്നും പറഞ്ഞു.

  ഇതിനിടയിൽ, അവസാനം ചാമക്കാല വിനുവിനു എന്തോ ഒരു രഹസ്യ ഹെഡ്‍സ്അപ്പ് കൊടുക്കുന്നുണ്ട്. മറ്റു അതിഥികളിലേക്കു പോകണം എന്ന് പറഞ്ഞു, ജോസഫ് സി മാത്യുയിലേക്ക് പോയി

  വിനു – അരി ആഹാരം ………..ഇപ്പോൾ വ്യക്തമല്ലേ ജോസഫ് സി മാത്യു , എവിടെ നിന്ന് എവിടെ വരെ ഈ ശൃംഖല നീളുന്നുവെന്ന് ? അത് സെക്രെട്ടറിയേറ്റിനുള്ളിൽ തന്നെയാണ്.
  ജോസഫ് – എനിക്കിതു തുടക്കം മുതലേ വ്യക്തമാണ്.
  (കാര്യം പൂർത്തിയാക്കാൻ വ്യക്തമായ സമയം ഉണ്ട്, 6 ഇടപെടലുണ്ട് അനുകൂല ഇടപെടലുകൾ മാത്രം ….)

  അടുത്തത് ചോദ്യം സന്ദീപ് വാര്യരോടാണ്,

  വിനു – പിൻ വാതിൽ ഇടപാടുകൾ, ഖജനാവിലെ പണം ……..അവർ ചെയ്യുന്ന സർവ ദേശവിരുദ്ധ പ്രവർത്തനങ്ങളൂം ( സന്ദീപ് വാര്യരോടല്ലേ !! ) …സംശയമുനയിൽ നിർത്തുന്ന സ്ഥിതിയുണ്ടാക്കുന്നു. …ആരുടെ വീഴ്ച കൊണ്ടാണ് , ആരുടെ ഉത്തരവാദിത്വമാണ് ?

  സന്ദീപ് – ഇടതിന്റെ തന്ത്രമാണ്, അവർക്കു സമയം ലഭിക്കുന്നുണ്ട്….പറഞ്ഞു പറഞ്ഞു വരുമ്പോൾ വിനു ഇടയ്ക്കു കയറി പൂരിപ്പിക്കുന്നു. സന്ദീപ് പറയുന്നുണ്ട് ഇത് തന്നെയാണ് ഞാൻ പറയാൻ വന്നത് ( നിങ്ങൾ ഒന്ന് സമാധാനപ്പെടൂ !!)

  നിങ്ങൾ നാലു പേർ ഒരു സൈഡും ഞാൻ മാത്രം വേറൊരു സൈഡുമാണ്, സമയം തരണം, രണ്ടാം റൗണ്ടിൽ സ്വരാജ് പറഞ്ഞു. UDF പിൻവാതിൽ നിയമനം വിശദീകരിച്ചു വന്നപ്പോൾ വിനു വേറൊരു ഓർഡർ വായിക്കാൻ തുടങ്ങി. ‘നമുക്ക് തുറന്ന ..” എന്ന് പറഞ്ഞു വന്ന സ്വരാജിനെ തുടരാൻ അനുവദിക്കാതെ ബ്രേക്ക് ലേക്ക് പോയി, തിരികെ വന്നു സന്ദീപിലേക്കും ജോസഫ് സി മാത്യുവിലേക്കും പോയി ചർച്ച അവസാനിപ്പിക്കുമ്പോൾ, പതിവില്ലാത്ത വിധം എനിക്ക് അവസരം തരണമെന്ന് സ്വരാജിന്റെ കൈ പൊക്കിയുള്ള റിക്വസ്റ്റ് വിനു പൂർണ്ണമായും അവഗണിച്ചു. സ്വരാജ് കൈ പൊക്കിയപ്പോൾ വെറുതെ ഒന്നും പറയാനില്ലാതെ അനവസരത്തിൽ ചാമകാലയും കൈ പൊക്കി. വിനുവും ചാമക്കാലയും കൂടിയാണ് ചർച്ച നിയന്ത്രിക്കുന്നത് .

  #അതായത് സി.പി.എം. പ്രതിനിധി സംസാരിച്ചത് 673 സെക്കൻഡ്, അതിൽ പ്രതികൂലമായി തടസ്സപ്പെടുത്തിയത് 18 തവണ !

  #ന്യൂസ് അവർ ചർച്ചയിൽ അവതാരകൻ ഉൾപ്പെടെ 78 % സമയവും സർക്കാരിനെതിരെ; നാലു പേരുടെയും വാദഗതികളെ ഫാക്ടുകൾ കൊണ്ട് ഖണ്ഡിക്കാൻ സ്വരാജിന് സംസാരിക്കാൻ കിട്ടിയ 22% സമയത്തും 18 തവണ ഇടപെടൽ !!

  3. July 18, 2020)
  എം ബി രാജേഷ് പങ്കെടുത്ത ചര്‍ച്ച ഇനിയും നീട്ടേണ്ടതില്ലാത്തതിനാല്‍ വിശദീകരണം ഒഴിവാക്കുന്നു.
  അവതാരകൻ ജിമ്മി, രാജേഷിനെ തടസപ്പെടുത്തിയത് 17 തവണ.
  അതാതത് ആങ്കര്‍ മാറിയാലും ഏഷ്യാനെറ്റിന്‍റെ നിലപാടില്‍ മാറ്റമില്ല. ജിമ്മി ചര്‍ച്ചചെയ്ത വിഷയമാകട്ടെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ എഴുതിയ നോട്ടിനെക്കുറിച്ച്.

  സി.പി.ഐ.എം പ്രതിനിധി അതെ അല്ലെങ്കിൽ അല്ല എന്ന് ഉത്തരം പറയണം ; അല്ലെങ്കിൽ പരമാവധി അവർ ഉദ്ദേശിക്കുന്ന ഉത്തരം ആദ്യ സെന്റെൻസിൽ തന്നെ പറയണം.

  കാതലായ ഒരു ചോദ്യവും ചർച്ചയ്‌ക്കെടുക്കാതെ. , ഏഷ്യാനെറ്റ് ആ ദിവസവും അവസാനിപ്പിച്ചു

  കുടില ബുദ്ധിയോടെ തെറ്റായ വിവരങ്ങൾ മനഃപൂർവം തുടർച്ചയായി പ്രചരിപ്പിക്കാൻ ഏഷ്യാനെറ്റ് ശ്രമിക്കുകയാണ്. സത്യസന്ധമായി, നിക്ഷപക്ഷമായി കാര്യം വിലയിരുത്തുന്ന കുറച്ചു പേരിലെങ്കിലും എത്താൻ വേണ്ടിയാണീ ഫാക്ട് ചെക്ക്.ഇത് കേവലം രണ്ടു ദിവസത്തെ ചർച്ചയിൽ മാത്രമല്ല ദിവസേന ഇതുതന്നെ ആണ് അനുഭവം.

  ഈ ഹാഷ് ടാഗ് #BoycottAsianetNews ഉപയോഗിച്ച് സി പി എം അനുഭാവികൾ ബഹിഷ്‌കരണം തുടങ്ങിയിട്ടുണ്ട്

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.