ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്

    SHARE

    ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനം വഴികടക്കാന്‍ ശ്രമിച്ചാലും പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്.ഫൈസല്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്റര്‍ പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

    ഫൈസല്‍ ഫരീദ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരികയായിരുന്നു. ഇതിനിടെ ഇയാള്‍ വിദേശത്തുണ്ടെന്നും യു.എ.ഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്ന് തെളിക്കുന്ന രേഖകള്‍ പുറത്ത് വരികയും ചെയ്തിരുന്നു.

    ഫൈസലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ്ബുക്കുകളും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്.
    ഈ ബാങ്കുകളിലും ഇന്ന് പരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫൈസലിന് ഈ ബാങ്കുകളില്‍ ലോക്കറുകളുണ്ടോ എന്നും പരിശോധിക്കും.

    ഫൈസലിന്റെ കയ്പമംഗലത്തെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ വീട് ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

    അറ്റാഷേയുടെ പേരില്‍ അയച്ച ബാഗിന്റെ എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്റെ വിലാസമാണ്.ബാഗ് അയക്കാന്‍ അറ്റാഷേയുടെ പേരില്‍ നല്‍കിയ കത്തില്‍ എമിറേറ്റ്സ് ഐഡി നമ്പറും ഫൈസലിന്റെത് തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.