7 പേർ നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി

  SHARE

  കിഴിശ്ശേരിയിൽ 7 ഏഴംഗ സംഘം പിടിയിലായത് വനം ഫ്‌ളയിങ് സ്ക്വാഡിന്റെ വിദഗ്ദ്ധ നീക്കത്തിനൊടുവിലാണ്. കടത്താനുപയോഗിച്ച ഒരു സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. ഏഴ്‌ വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കിഴിശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വെച്ചാണ് 1.1750 കി.ഗ്രാം തൂക്കം വരുന്ന നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിച്ചത്. കോഴിക്കോട് ഫ്‌ളയിങ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ കീഴിശ്ശേരിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുക്കം കുമരനെല്ലൂർ ചുടലക്കണ്ടി ഉസ്മാൻ(52), കണ്ണൂർ പിണറായി കൈതേരിപ്പൊയിൽ മിഥുല നിവാസിൽ മിഥുൻ(29), ആലുവ എരുത്തല മനയിൽ വീട്ടിൽ റിസ്വാൻ(20), എടവണ്ണപ്പാറ ചീക്കോട് ആലുങ്ങൽ അൽ അമീൻ(20), കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് അസ്‌ലം(21), കാക്കനാട് തുരുത്തേഴത്ത് നിഹാൽ മുഹമ്മദ്(22), അങ്കമാലി കണ്ണമ്പുഴ വീട്ടിൽ മിലൻ ജോസഫ്(21) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഓഫീസിൽ ചോദ്യംചെയ്തുവരികയാണ്. ഇവരെ ഇന്ന് (വ്യാഴം) കോടതിയിൽ ഹാജരാക്കും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.