- തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കസ്റ്റംസ് ജോയ്ൻ്റ് കമ്മീഷണർ. കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ ഉണ്ടായി എന്ന തരത്തിൽ ബിജെപി അടക്കമുള്ള പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ വലിയ തോതിലുള്ള വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്, ഈ ആരോപണങ്ങളാണ് കസ്റ്റംസ് ജോയ്ൻ്റ് ഡയറക്ടറുടെ പ്രതികരണത്തോടെ ഇല്ലാതാവുന്നത്.
സ്വർണ്ണക്കടത്ത് കേസു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് യാതൊരു ഇടപെടലും ഉണ്ടായില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞത്.