Home IndiaUncut വകുപ്പിന്റെ തീരുമാനങ്ങളടക്കം അറിയാത്തൊരു മന്ത്രി; വി മുരളീധരനെ തിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

വകുപ്പിന്റെ തീരുമാനങ്ങളടക്കം അറിയാത്തൊരു മന്ത്രി; വി മുരളീധരനെ തിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

SHARE

പ്രവാസികളെ വിമാനത്തിൽ തിരികെ കൊണ്ടുവരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ശ്ലാഘനീയമാണെന്നു വിദേശകാര്യ മന്ത്രാലയം. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്.

മടങ്ങി വരുന്ന പ്രവാസികൾക്ക് എൻ 95 മാസ്ക്ക്, ഫേസ് ഷീൽഡ്, കൈയുറകൾ തുടങ്ങിയവ ഉറപ്പാക്കുവാൻ എയർ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗൾഫിലെ എംബസികൾക്ക് കേരളത്തിന്റെ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറും.

വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളുടെ സുഖമമായ നടത്തിപ്പിന് ഈ നിർദ്ദേശങ്ങൾ മുതൽക്കൂട്ടാവും എന്നും അദ്ദേഹം കേരളാ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്തയ്ക്ക് അയച്ച കത്തിൽ പറയുന്നു. പ്രവാസികളുടെ മടക്കത്തിൽ കേരളവും കേന്ദ്രവും രണ്ട് തട്ടിലാണെന്നും. കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തീരുമാനങ്ങൾ വിരുദ്ധമാണെന്നുമുള്ള പ്രചരണങ്ങളാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്.

സംസ്ഥാനത്തിന് മാർ​ഗനിർദ്ദേശമുണ്ടാക്കാനുള്ള അധികാരമില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളും മാർ​ഗനിർദ്ദേശങ്ങളും അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രം​ഗത്തു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.