Home CheesyDays പ്രീമിയർ ലീഗിൽ ഗോൾമഴ തീർത്ത്‌ മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ഗോൾമഴ തീർത്ത്‌ മാഞ്ചസ്റ്റർ സിറ്റി

SHARE

പ്രീമിയർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് കിഴടക്കി മാഞ്ചസ്റ്റർ സിറ്റി. കളിയിൽ ഏകപക്ഷിയമായ നീക്കങ്ങളിലൂടെ സർവ്വധിപത്യം മത്സരത്തിൽ ഉടനീളം നിലനിർത്തിയ സിറ്റിക്കായി ഫിൽ ഫോഡനും മെഹെർസും ഇരട്ടഗോളുകൾ അടിച്ചപ്പോൾ ഡേവിഡ് സിൽവയുടെ വക ഒരു ഗോളും പട്ടിക അഞ്ചായി ഉയർത്തി.
ഇന്നത്തെ വിജയത്തോടെ 63 പോയിന്റിലേക്ക് എത്തിയ സിറ്റി രണ്ടാം സ്ഥാനത്ത്‌ തുടരുകയാണ്. നിലവിലെ ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഈ സീസണിൽ കിരീടപ്രതീക്ഷ അവസാനിച്ചുവെങ്കിലും ലീഗിലെ രണ്ടാം സ്ഥാനത്തോടെ സീസൺ പൂർത്തിയാക്കാനാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.