Home CheesyDays പുതിയ ഥാർ ഓ​ഗസ്റ്റിൽ; ഡീലർഷിപ്പുകൾ അനൗദ്യോഗികമായി ബുക്കിങ്ങ് സ്വീകരിച്ചു തുടങ്ങി

പുതിയ ഥാർ ഓ​ഗസ്റ്റിൽ; ഡീലർഷിപ്പുകൾ അനൗദ്യോഗികമായി ബുക്കിങ്ങ് സ്വീകരിച്ചു തുടങ്ങി

SHARE

കൊവിഡ് വ്യാപനം വാഹന വിപണിയെ ഉലച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ പുതിയ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഥാർ ഉടൻ വിപണിയിലെത്തും. പുറത്തിറക്കലിന് മുന്നോടിയായി രാജ്യത്തെ ചില ഡീലർഷിപ്പുകൾ പുതിയ ഥാറിന്റെ ബുക്കിങ്ങുകൾ അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങി എന്നാണ് വാർത്തകൾ.

ഓഗസ്റ്റ് ആദ്യം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പഴയമോഡലിനേക്കാൾ അൽപം വിലിപ്പം കൂടി ഓഫ്‌ റോഡ്‌ ഫ്രണ്ട്‌ലിയായ രൂപമാണ് പുതിയ ഥാറിന് കമ്പനി നൽകിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയ് വീൽ, പിന്നിൽ സ്പെയർ ടയർ എന്നിവയും ഥാറിൽ കാണാം.

എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ ഡിസൈൻ എന്നിവ പതുക്കിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫാസിയയും വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്. കാബിന് അകത്ത് പുത്തൻ ഡാഷ്‌ബോർഡ് ഡിസൈനാണുള്ളത്. ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയും ഉണ്ടാകും. ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും.

138 ബിഎച്ച്പി ഉൽപാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എൻജിനാകും പുതിയ മോഡലിനുണ്ടാവുക. കൂടാതെ 187 ബിഎച്ച്പിയുള്ള 2 ലീറ്റർ പെട്രോൾ എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നവീകരണങ്ങൾ ഥാറിന്റെ വില കൂട്ടുമെന്നും സൂചനകൾ നൽ‌കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.