Home KeralaFocus സോഷ്യൽ മിഡിയൽ മൃഗസ്നേഹം ഉയർത്തുന്നവരോട് യുവാവിന്റെ ചോദ്യം; യഥാർത്ഥ മൃഗസ്നേഹികളെ നിങ്ങൾ കണ്ടിട്ടുണ്ടോ, മക്കളെപ്പോലെ പരിപാലിക്കുന്നവരെ...

സോഷ്യൽ മിഡിയൽ മൃഗസ്നേഹം ഉയർത്തുന്നവരോട് യുവാവിന്റെ ചോദ്യം; യഥാർത്ഥ മൃഗസ്നേഹികളെ നിങ്ങൾ കണ്ടിട്ടുണ്ടോ, മക്കളെപ്പോലെ പരിപാലിക്കുന്നവരെ കർഷകൻ എന്നാണ് അവന്റെ വിളിപ്പേര്

SHARE

പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറിൽ പതിനഞ്ചു വയസ്സുള്ള പിടിയാന സ്പോടക വസ്തുകൾ നിറച്ച പൈനാപ്പിൾ തിന്ന് കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ജനരോഷം ഉയരുകയാണ്. ആന ​ഗർഭിണിയായിരുന്നെന്നും മനുഷ്യൻ ഇത്ര കൊടും ക്രൂരാനാണോ എന്നതടക്കമുള്ള പരാമാർശങ്ങളും ആക്ഷേപങ്ങളും ഉണ്ടാകുന്നുണ്ട്.

അറിഞ്ഞോ അറിയാതെയോ ഉണരുന്ന ഈ ജനരോഷം പ്രതിക്കുട്ടിൽ നിർത്തുന്നത് മലയോര കർഷകരെയാണ്. എന്നാൽ, മലയോര കർഷകരുടെ ജീവിത രീതിയും അവർ തുടർന്ന് പോരുന്ന പ്രതിരോധ സംവിധാനങ്ങളും വിശദീകരിച്ച രം​ഗത്തു വന്നിരിക്കുകയാണ് താരരാജ് ബാബു എന്ന യുവാവ്.

നിങ്ങൾ വസിക്കുന്ന ചുറ്റുപാടിൽനിന്ന് മലയോര ജനത വസിക്കുന്ന മലമടക്കുകളിലേക്ക് ഇറങ്ങിവന്ന്, ഞങ്ങളിൽ ഒരാളായി വസിച്ചശേഷം നിങ്ങളുടെ നിലപാട് ഇതുതന്നെയാണെങ്കിൽ മലയോര ജനത നിങ്ങളെ ശ്രവിക്കുമെന്ന് ‘മൃഗസ്നേഹികളോട്’ അദ്ദേഹം പറയുന്നു. അദ്ദേഹം ഇന്നലെ ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്റെ പൂർണരൂപം ചുവടെ.

ഇന്ന് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ‘ഒരാന ചിത്രം’. ഒരു സത്യം പറയട്ടെ ആദ്യ കാഴ്ച്ചയിൽ ഒരു വിഷമം ഉണ്ടായെങ്കിലും തെല്ലൊരു ആശ്വാസമാണ് ആ ചിത്രം എനിക്ക് തരുന്നത്. രാവിലെ മുതൽ മനുഷ്യൻ എന്ന പരാജയം, കൊടും ക്രൂരതയുടെ നേർകാഴ്ച്ച, തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഘോരഘോരം എഴുതുന്ന “മൃഗസ്നേഹികളോട് “
നിങ്ങൾക്കു മുൻപിൽ ഞാൻ ഒരു ഓഫർ വെക്കാം. നിങ്ങൾ വസിക്കുന്ന ചുറ്റുപാടിൽ നിന്നും ഞങ്ങൾ വസിക്കുന്ന മലമടക്കുകളിലേക്കു ‘ഇറങ്ങി ‘വരുക. അതിനൊരു സ്ഥലം നിങ്ങള്ക്ക് വേണമെന്ന് ഉണ്ടെങ്കിൽ എന്റെ പക്കലുണ്ട്. അതും പൊതുവിപണിയിലെ വിലയേക്കാൾ താഴ്ത്തി തരാനും തയാറാണ്. അങ്ങനെ നിങ്ങൾ ഞങ്ങളിൽ ഒരുവനായി സഹവസിച്ചിട്ടു, നിങ്ങളുടെ നിലപാട് ഇത് തന്നെ ആണെങ്കിൽ, മലയോര ജനത നിങ്ങളെ ശ്രവിക്കും. ഇത് ചെയ്തവൻ ആരായാലും അവന്റെ ഉദ്ദേശം എന്തുതന്നെ ആയാലും ആ പ്രദേശത്തെ ജനത്തിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസമുണ്ടായി എന്നാണ് എനിക്ക് തോന്നുന്നത്.

യഥാർത്ഥ മൃഗസ്നേഹികളെ നിങ്ങൾ കണ്ടിട്ടുണ്ടോ. സ്വന്തം മക്കളെപ്പോലെ അവന്റെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവൻ. കർഷകൻ എന്നാണ് അവന്റെ വിളിപ്പേര്. രാപകൽ ഇല്ലാതെ അധ്വാനിക്കും. ഒടുക്കം വിളവെടുക്കാനാവുമ്പോൾ കാട്ടുമൃഗങ്ങൾ ഇറങ്ങി അവന്റെ എല്ലാ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കും. സർക്കാർ ആയിട്ട് ഇതിനു യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് അവൻ ഇത്തരം പ്രവർത്തികൾക്ക് മുതിരുന്നത്. ഗതികേടുകൊണ്ടാണ്. അവന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി.

 

ഇന്ന് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന 'ഒരാന ചിത്രം'. ഒരു സത്യം പറയട്ടെ ആദ്യ കാഴ്ച്ചയിൽ ഒരു വിഷമം…

Posted by Thararaj Babu on Tuesday, 2 June 2020

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.