ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിച്ചു

    SHARE

    ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പഴയ നിരക്ക് പുനസ്ഥാപിച്ചു. ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും.  കെ.എസ്.ആര്‍.ടി.സി സർവീസ് തുടങ്ങും. 2190 ഓർഡിനറി സർവീസ് ഉള്ളത്. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് ലോക്ഡൌണിന്‍റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയത്. അതേ സമയം സംസ്ഥാനത്ത് അന്തര്‍ ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിക്കും. ഒരു ജില്ലയില്‍ നിന്ന് തൊട്ടടുത്ത രണ്ട് ജില്ലകളിലേക്ക് ബസ് സര്‍വ്വീസ് നാളെ ആരംഭിക്കും. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.