Home KeralaFocus അമേരിക്കയിൽ പ്രതിഷേധക്കാർക്ക് മുമ്പിൽ മുട്ട് കുത്തി പൊലീസ്; ആലിം​ഗനം ചെയ്ത് പ്രതിഷേധക്കാർ

അമേരിക്കയിൽ പ്രതിഷേധക്കാർക്ക് മുമ്പിൽ മുട്ട് കുത്തി പൊലീസ്; ആലിം​ഗനം ചെയ്ത് പ്രതിഷേധക്കാർ

SHARE

ജോർജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം വൻപ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കടകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും വാഹനങ്ങൾക്കും തീയിട്ടുന്നതുൾപ്പെടെ അതിരൂക്ഷ പ്രതിഷേധത്തിന് സാക്ഷിയാവുകയാണ് അമേരിക്ക. എന്നാൽ അമേരിക്കയിലെ മിയാമിയിൽ പ്രതിഷേധവുമായി എത്തുന്നവർക്ക് മുന്നിൽ മുട്ട് കുത്തി ക്ഷമാപണം നടത്തിയിരിക്കുകയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ. പ്രതിഷേധക്കാരാകട്ടെ, അവരെ ആലിം​ഗനം ചെയ്താണ് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിച്ചത്.

കരഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാർ പൊലീസിനെ കെട്ടിപ്പിടിച്ചത്. ഷീൽഡുകളും ഹെൽമെറ്റും താഴെ നിലത്ത് വച്ച് പ്രതിഷേധക്കാരോട് ചില ഉദ്യോ​ഗസ്ഥർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ആഫ്രോ- അമേരിക്കൻ പൗരൻ ‌ജോർജ്ജ് ഫ്ലോയിഡിനെ മെയ് 25നാണ് കൈകൾ വിലങ്ങ് ഉപയോ​ഗിച്ച് ബന്ധിച്ചതിനു ശേഷം കഴുത്തിൽ കാൽമുട്ട് അമർത്തി പൊലീസ് ഉദ്യോ​ഗസ്ഥൻ കൊലപ്പെടുത്തിയത്.

ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഡെറിക് ഒൻപത് മിനിറ്റോളം ജോർജിനെ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ചമർത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു. കാലങ്ങളായി തുടർന്നു വരുന്ന വിവേചനങ്ങളുടെ ഇരയാണ് ജോർജ്ജ് ഫ്ലോയിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.