Home Don't Miss പത്താക്ലാസ് പരീക്ഷ നടത്തുന്നതിനെതിരെ ഒരു പാര്‍ലമെന്റംഗം എന്നെ തെറിവിളിക്കുക വരെ ചെയ്തു ; മുഖ്യമന്ത്രി

പത്താക്ലാസ് പരീക്ഷ നടത്തുന്നതിനെതിരെ ഒരു പാര്‍ലമെന്റംഗം എന്നെ തെറിവിളിക്കുക വരെ ചെയ്തു ; മുഖ്യമന്ത്രി

SHARE

പത്താക്ലാസ് പരീക്ഷ നടത്തുന്നതിനെതിരെ തെറിവിളി നടത്തിയ കോണ്‍ഗ്രസ് പാര്‍ലമെന്റംഗത്തെക്കുറിച്ച് തന്റെ വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി. പേരെടുത്തു പറയാതെയായിരുന്നു പരാമര്‍ശം.

ജൂണ്‍ ഒന്നാംതിയ്യതി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ വേണ്ടത്ര ഒരുക്കങ്ങളുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സുധാകരന്റെ തെറിവിളിയെക്കുറിച്ച് പറഞ്ഞത്. “പലതും തുടങ്ങുമ്പോള്‍ തുടക്കത്തില്‍ ഒരു ആശങ്ക ഉണ്ടാകുമല്ലോ. നമ്മള്‍ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ എന്തൊക്കെയായിരുന്നു ആശങ്ക. ചിലര്‍ എന്നെ തെറി വിളിക്കുക വരെയുണ്ടായി. ഒരു പാര്‍ലമെന്റംഗം പറയുന്നത് ശരിക്ക് തെറി തന്നെയായിരുന്നു,” മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു.

ഓണ്‍ലൈന്‍‍ ക്ലാസുകള്‍ സംബന്ധിച്ച് ഇപ്പോഴുള്ളത് തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആശങ്കയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടങ്ങിയതിനു ശേഷം പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് നല്ല നിലയ്ക്ക് മുമ്പോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പ്രായോഗിക പ്രശ്നങ്ങളുണ്ടാകും, ഉണ്ടാകുമ്പോഴല്ലേ അത് പരിഹരിക്കാനാകൂ. അങ്ങനെ പരിഹരിച്ച് മുമ്പോട്ടു പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

കെ. സുധാകരൻ നടത്തിയ പരാമര്‍ശം വിവാദമായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.