Home IndiaUncut കൊവിഡ് കാലം മോദിസർക്കാർ വിദ്യാർത്ഥികളെ വേട്ടയാടാനുള്ള അസുലഭവസരമായി ഉപയോ​ഗിക്കുന്നു; വിദ്യാർത്ഥി നേതാക്കൾ

കൊവിഡ് കാലം മോദിസർക്കാർ വിദ്യാർത്ഥികളെ വേട്ടയാടാനുള്ള അസുലഭവസരമായി ഉപയോ​ഗിക്കുന്നു; വിദ്യാർത്ഥി നേതാക്കൾ

SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി രാജ്യത്തെ വിവിധ സർവ്വകലാശാകളിലെ വിദ്യാർത്ഥി നേതാക്കൾ. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ കൊവിഡിൽ നിന്ന് രക്ഷിക്കേണ്ടതെങ്ങനെ എന്നോർത്തു വേവലാതിപ്പെടുമ്പോൾ ഇന്ത്യയിൽ മോദി മാത്രം ഇത് വിദ്യാർത്ഥിനേതാക്കളെ വേട്ടയാടാനുള്ള അസുലഭവസരമായി ഉപയോ​ഗിക്കുന്നു എന്നാണ് ആരോപണം. വിദ്യാർത്ഥി നേതാക്കൾ ഇന്നലെ ‘സൂം’ വഴി നടത്തിയ പ്രസ് കോൺഫറൻസിലാണ് ഇത് വ്യക്തമാക്കിയത്.

കൊവിഡിന്റെ പ്രത്യേക സാഹചര്യം ഉപയോ​ഗിച്ച് വിദ്യാർത്ഥി സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റു ചെയ്യുകയാണ്. ഇത്തരത്തിൽ ദില്ലി കലാപം ഒരു വിദ്യാർത്ഥി ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാ കേന്ദ്രം നടത്തുന്നതെന്ന ​ഗുരുതര ആരോപണങ്ങളും പത്രസമ്മേളനത്തിലുണ്ടായി. ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ ഒന്നും തന്നെ കോടതിയിൽ നിലനിൽക്കില്ലെന്ന് അറിയാം. എങ്കിലും ​ഗുഢാലോചനയുടെ ​ഗുജറാത്ത് മോഡൽ പരീക്ഷിക്കുകയാണ് കേന്ദ്രം.

സിഐഎയ്ക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ച കൊവിഡ് ഭീതിക്ക് ശമനമുണ്ടായ ശേഷവും തുടരും. സർക്കാർ മുന്നോട്ടു വെച്ച ഈ ഭേദഗതി രാജ്യം തിരസ്കരിക്കുക തന്നെ ചെയ്യും. അത് നന്നായി അറിയാവുന്ന മോദി കൊറോണയുടെ പേരും പറഞ്ഞുകൊണ്ട് തനിക്ക് വിരോധമില്ല വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കളെ UAPA പോലുള്ള കരിനിയമങ്ങൾ ചാർത്തി കേസുകളുടെ നൂലാമാലയിൽ തളച്ചിടാനും ജയിലിൽ തള്ളാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നും ആരോപണങ്ങളുണ്ടായി.

പ്രസ് കോൺഫറൻസിൽ ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് അയ്‌ഷി ഘോഷ്, ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്ന, AISA പ്രസിഡണ്ട് എൻ സായി ബാലാജി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് സൽമാൻ ഇംതിയാസ്‌, സിപിഐ നേതാവ് കനയ്യാ കുമാർ, ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി എന്നിവർ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.