Home KeralaFocus ആഭ്യന്തര വിമാനസര്‍വീസ് നിരക്ക് പ്രസിദ്ധീകരിച്ചു; ഡല്‍ഹി – തിരുവനന്തപുരം ഉയര്‍ന്നനിരക്ക്

ആഭ്യന്തര വിമാനസര്‍വീസ് നിരക്ക് പ്രസിദ്ധീകരിച്ചു; ഡല്‍ഹി – തിരുവനന്തപുരം ഉയര്‍ന്നനിരക്ക്

SHARE

തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവ്വീസിന്റെ ടിക്കറ്റ് നിരക്ക് ഡി.ജി.സി.എ. പ്രസിദ്ധീകരിച്ചു. ഡൽഹി- തിരുവനന്തപുരം സെക്ടറിലെ ഏറ്റവും ഉയർന്ന നിരക്ക് 18,600 രൂപയാണ്. കുറഞ്ഞ നിരക്ക് 6,500 രൂപയും.

ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കും കൂടിയ നിരക്ക് 15,700 രൂപ ആണ്. കുറഞ്ഞ നിരക്ക് 5,500 ഉം. ഇതേ നിരക്കാണ് ഡൽഹി- മംഗലാപുരം സെക്ടറിലെ യാത്രയ്ക്കും ചെലവ് ആകുക. കൊച്ചി- അഹമ്മദാബാദ് സെക്ടറിൽ ഉയർന്ന നിരക്ക് 13,000 ആണ്. കുറഞ്ഞ നിരക്ക് 4,500 രൂപയും.

തിരുവനന്തപുരം- മുംബൈ സെക്ടറിൽ ഉയർന്ന നിരക്ക് 10,000 ഉം, കുറഞ്ഞ നിരക്ക് 3.500 ഉം ആണ്. കൊച്ചി-ഹൈദരാബാദ്, തിരുവനന്തപുരം സെക്ടറിൽ ഉയർന്ന നിരക്ക് 9,000. കുറഞ്ഞ നിരക്ക് 3000.

കോഴിക്കോട്-ചെന്നൈ, കൊച്ചി- ചെന്നൈ, തിരുവനന്തപുരം എന്നീ സെക്ടറിൽ കൂടിയ നിരക്ക് 7,500, കുറഞ്ഞ നിരക്ക് 2,500. കൊച്ചി-ഗോവ, തിരുവന്തപുരം- ബെംഗളൂരു എന്നീ സെക്ടറുകളിൽ ഉയർന്ന നിരക്ക് 7,500 കുറഞ്ഞ നിരക്ക് 2,500. കോഴിക്കോട്-ബെംഗളൂരു, കൊച്ചി- ബെംഗളൂരു സെക്ടറിൽ ഉയർന്ന നിരക്ക് 6,000. കുറഞ്ഞ നിരക്ക് 2,000.

ജി.എസ്.ടി., യൂസർ ഫീ, പാസഞ്ചർ സർവ്വീസ് ടാക്സ് എന്നിവ ഈ നിരക്കിന് പുറമെ നൽകണം. എല്ലാ വിമാനത്തിലെയും 40 ശതമാനം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിനും, ഉയർന്ന നിരക്കിനും ഇടയിൽ ഉള്ള പകുതി നിരക്കിന് താഴെ ആണ് വിൽക്കേണ്ടത്. ഓഗസ്റ്റ് 24 അർദ്ധരാത്രി വരെ ഈ നിരക്ക് തുടരും.

ആദ്യഘട്ടത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒഴികെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും എന്ന് സിവിൽ വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കൊച്ചി-ചെന്നൈ സെക്ടറിൽ ഉയർന്ന നിരക്ക്-9,000 ആണ്. കുറഞ്ഞ നിരക്ക് 3,000. കൊച്ചി-തിരുവനന്തപുരം ഉയർന്ന നിരക്ക് 6,000. കുറഞ്ഞ നിരക്ക്-2,000 എന്നിങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.