വി ഡി സതീശനെതിരെ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു‌

  SHARE

  സാമൂഹിക മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി.ഡി. സതീശന്‍ എം.എല്‍.എ. ക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഡി സതീശൻ എം എൽ എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് വന്ന കമ്മന്റിന്റെ മറുപടിയായാണ് എം എൽ എ അസഭ്യ വർഷം നടത്തിയത്. തെറിയഭിഷേകവും സ്ത്രീവിരുദ്ധവുമായ കമന്റുമായിരുന്നു പ്രതികരണം. സംഭവത്തെ തുടർന്ന് യുവതി വനിതാ കമ്മിഷനും നൽകിയ പരാതിയിൽ എം എൽ എയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഈ മാസം 16നാണ് യുവതി പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിൽ ഈ പാരതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

  വിഡി സതിന്റെ എം എൽ എയുടെ വെരിഫൈഡ് അകൗണ്ടിൽ നിന്നാണ് കമ്മന്റെ വന്നതെങ്കിലും അ​ദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു. തന്റെ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടന്നതടക്കമുള്ള പരാമാർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും അകൗണ്ടിൽ പോസ്റ്റുകൾ വന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.