Home KeralaFocus പരീക്ഷയ്ക്ക് ഒരു ക്ലാസില്‍ പരമാവധി 20 വിദ്യാര്‍ത്ഥികള്‍: വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

പരീക്ഷയ്ക്ക് ഒരു ക്ലാസില്‍ പരമാവധി 20 വിദ്യാര്‍ത്ഥികള്‍: വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

SHARE

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനായുള്ള മാര്‍ഗനിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷയ്ക്കായി ഒരു ക്ലാസില്‍ പരമാവധി 20 വിദ്യാര്‍ത്ഥികളെയാണ് അനുവദിക്കുകയുള്ളു. വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തില്‍ കൂടി മാത്രമാകും പ്രവേശനം.
പരീക്ഷ ദിവസങ്ങളില്‍ രാവിലയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫര്‍ണ്ണിച്ചര്‍ അണുവിമുക്തമാക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ത്ഥികളെ കൂട്ടം ചേരാന്‍ അനുവദിക്കരുത്. സാനിറ്റൈസറിന്റെയും സോപ്പിന്റെയും തുക പരീക്ഷാ ഫണ്ടില്‍ സ്‌പെഷല്‍ ഫീ അക്കൗണ്ടില്‍ നിന്ന് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കോവിഡ് സെന്ററുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ അധികാരികളുടെ അനുമതി വാങ്ങി പരീക്ഷയ്ക്ക് സജ്ജമാക്കണം. വിദ്യാലയങ്ങള്‍ വിട്ടുകിട്ടിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.