റിയാദിലെ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ചു; സൌദിയില്‍ കോവി‍ഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി

  SHARE

  കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ചു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്.

  ദമ്മാമില്‍ രണ്ടു ദിവസം മുമ്പ് കാസര്‍കോട് സ്വദേശി മരിച്ചതും കോവി‍ഡ് ബാധിച്ചതാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൌദിയില്‍ കോവി‍ഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.

  ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്:

  1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്),

  2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41),

  3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്),

  4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്)

  5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്),

  6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56)

  7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59),

  8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46),

  9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),

  10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52),

  11.ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53),

  12. റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60),

  13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)

  14. റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

  15.ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59) എന്നിവരാണ് ഇതുവരെ സൌദിയില്‍ കോവി‍ഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.