Home IndiaUncut ജൂ​ണ്‍ ഒമ്പത് മു​ത​ല്‍ ജൂ​ലൈ 31 വരെ 52 ദിവസം സം​സ്ഥാ​ന​ത്ത് ട്രോ​ളിങ് നി​രോ​ധ​നം

ജൂ​ണ്‍ ഒമ്പത് മു​ത​ല്‍ ജൂ​ലൈ 31 വരെ 52 ദിവസം സം​സ്ഥാ​ന​ത്ത് ട്രോ​ളിങ് നി​രോ​ധ​നം

SHARE

ജൂ​ണ്‍ ഒമ്പത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ 52 ദിവസം സം​സ്ഥാ​ന​ത്ത് ട്രോ​ളിങ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് ട്രോ​ളിങ് നി​രോ​ധ​നം.

ട്രോ​ളിങ് നി​രോ​ധ​ന​ത്തെ​ത്തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മാ​ശ്വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മ​ത്സ്യ​സമ്പത്ത് സു​സ്ഥി​ര​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​നും ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം. ട്രോ​ളിങ് നി​രോ​ധ​ന സ​മ​യ​ത്ത് പരമ്പരാഗത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ത​ട​സ​മി​ല്ല. സം​സ്ഥാ​ന​ത്തെ 4200 അ​ധി​കം വ​രു​ന്നു ട്രോ​ളിങ് ബോ​ട്ടു​ക​ള്‍​ക്ക് നി​രോ​ധ​നം ബാ​ധ​ക​മാ​വും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.