Home KeralaFocus എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

SHARE

മെയ് മാസം നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റും. സംബന്ധിച്ച വിശദമായ ചര്‍ച്ച ഉണ്ടായത്. ജൂൺ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തിൽ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം തിയതി തീരുമാനിക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം തന്നെ നടത്താനായിരുന്നു സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനാകുമോ തുടങ്ങി ഒട്ടേറെ ആശങ്കകൾ നിലവിലുണ്ടായിരുന്നെങ്കിലും പരീക്ഷ നടത്തിപ്പ് തീരുമാനവുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറ‍ഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.