Home Don't Miss മാഹിയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മദ്യം ലഭിക്കില്ല; മദ്യം നല്‍കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധരേഖയാക്കി

മാഹിയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മദ്യം ലഭിക്കില്ല; മദ്യം നല്‍കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധരേഖയാക്കി

SHARE

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മദ്യത്തിന് വിലക്കേര്‍പ്പെടുത്തി പുതുച്ചേരി സര്‍ക്കാര്‍. ഇതോടെ മാഹിയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മദ്യം ലഭിക്കില്ല. മാഹി വിലാസത്തിലുള്ള ആധാര്‍കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമാണ് മാഹിയില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതിയുള്ളൂ. ഇത് സംബന്ധിച്ച്‌ പുതുച്ചേരി സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മദ്യം നല്‍കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധരേഖയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലുള്ളവര്‍ക്ക് മദ്യത്തിനായി മാഹിയിലേക്ക് ഓടി വരില്ലെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും കൊറോണ വ്യാപനത്തിന് അറുതി വന്നാലും നിയന്ത്രണം തുടരുമെന്നാണ് സൂചനകള്‍. മാഹി സ്വദേശികള്‍ക്ക് മാത്രമേ മദ്യം ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നാണ് പുതുച്ചേരി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ മദ്യത്തിന് വില വര്‍ധിപ്പക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിദിനം 50 ലക്ഷത്തോളം രൂപയുടെ മദ്യം വില്‍പ്പന നടത്തുന്ന മാഹിയില്‍ മദ്യം വാങ്ങാന്‍ ഭൂരിപക്ഷം എത്തുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്. മാഹി സ്വദേശികളാണെന്ന് തെളിയിക്കുന്ന ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് മദ്യം വില്‍ക്കരുതെന്ന ഉത്തരവ് പുറത്തിറങ്ങിയതോടെ കുറഞ്ഞ വിലയില്‍ മദ്യം വാങ്ങാന്‍ മാഹിയിലേക്ക് ഓടുന്ന കേരളീയര്‍ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി വരാനില്ല.

അതേ സമയം കേരളത്തില്‍ കൊറോണ വ്യാപനം മൂലം നിര്‍ത്തിവെച്ച മദ്യവില്‍പ്പന ശനിയാഴ്ച മുതല്‍ പുനരാരംഭിക്കും. ബെവ് ക്യൂ എന്ന വെര്‍ച്വല്‍ ക്യൂ ആപ്പ് കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന. ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ മദ്യവിതരണത്തിനായി തയ്യാറാക്കിയിട്ടുള്ള ബിയര്‍ പാര്‍ലറുകള്‍, ബാറുകള്‍ എന്നിവയുടെ പട്ടിക കൂടി ഉള്‍പ്പെടുത്തിയ ശേഷമേ വില്‍പ്പന ആരംഭിക്കൂ. ഇതിനായി ഗൂഗുിളില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ഉപയോക്താക്കള്‍ക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.