Home GlobalVoice ഒമാനില്‍ 372 പേര്‍ക്ക്​ കൂടി കോവിഡ്

ഒമാനില്‍ 372 പേര്‍ക്ക്​ കൂടി കോവിഡ്

SHARE

ഒമാനില്‍ ബുധനാഴ്​ച 372 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 220 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 6043 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1574ല്‍ നിന്ന്​ 1661 ആയി ഉയര്‍ന്നു. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 27 പേര്‍ മരണപ്പെടുകയും ചെയ്​തു. 4355 പേരാണ്​ നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളില്‍ 297 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതര്‍ 4611 ആയി. 847 പേര്‍ക്ക്​ രോഗമുക്​തി ലഭിക്കുകയും ചെയ്​തു. മരണപ്പെട്ടവരില്‍ 23 പേരും മസ്​കത്തില്‍ നിന്നുള്ളവരാണ്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ;

1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-2702, 570; മസ്​കത്ത്​ -42, 9; ബോഷര്‍- 872,122; അമിറാത്ത്​-147,15; സീബ്​ -839,130; ഖുറിയാത്ത്​-9,1.

2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 230, 125; വാദി മആവില്‍- 10,8; മുസന്ന-79, 42; നഖല്‍ -26,18; അവാബി- 44,42; റുസ്​താഖ്​ -66,30.

3. വടക്കന്‍ ബാത്തിന: സുവൈഖ്​ -77, 29; ഖാബൂറ-19,13; സഹം-35,14; സുഹാര്‍ -106,28; ലിവ-17,11; ഷിനാസ്​ -47,33.

4. ദാഖിലിയ: നിസ്​വ-64, 60; സമാഇല്‍-54,30; ബിഡ്​ബിദ്​-28,20; ഇസ്​കി-15,9; മന- 3,3; ഹംറ- 4,3; ബഹ്​ല -24,21; ആദം-55,51.

5. തെക്കന്‍ ശര്‍ഖിയ: ബുആലി- 140,95; ബുഹസന്‍- 3,1 സൂര്‍-50,14; അല്‍ കാമില്‍ -20,2; മസീറ-1,0.

6. ദാഹിറ: ഇബ്രി- 61,36; ദങ്ക്​-13,12; യന്‍കല്‍ -3,2.

7. ബുറൈമി -62, 5

8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 10,8; അല്‍ ഖാബില്‍- 4,4; ബിദിയ -5,4; മുദൈബി -25,19

9. ദോഫാര്‍: സലാല- 23,16

10. മുസന്ദം: ഖസബ്​ -6,5, മദാ-1,1

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.