Home KeralaFocus മദ്യശാലകള്‍ ബുധനാഴ്ച തുറന്നേക്കും; ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കും, സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍

മദ്യശാലകള്‍ ബുധനാഴ്ച തുറന്നേക്കും; ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കും, സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍

SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറന്നേക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാമെന്നടക്കം തീരുമാനിച്ചിട്ടുണ്ട്. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരമാണ് മദ്യവില്‍പ്പന അനുമതി നല്‍കുന്നത്. ക്ലബുകള്‍ക്കും മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
സാമൂഹിക അകലം പാലിച്ച്‌ തിരക്ക് നിയന്ത്രിച്ച്‌ മദ്യ വില്‍പ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച്‌ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പൊലീസിന് കൈമാറും. എങ്ങനെ തീരുമാനം നടപ്പാക്കണമെന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്.
മെയ് 31- വരെ സ്കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളിലും സര്‍ക്കാര്‍ തീരുമാനം വൈകില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കും. ചില നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് അനുമതി ഉണ്ടായേക്കും. അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള പാസിന്‍റെ കാര്യത്തിലും തീരുമാനം ഉണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.