Home IndiaUncut സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

SHARE

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. കണ്ണൂർ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂർ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേർ മഹാരാഷ്ട്രയിൽ നിന്നും, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്.

ഇതുവരെ 642 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 142 പേരാണ് ചികിത്സയിലുളളത്. 72000 പേർ നിരീക്ഷണത്തിലാണ്‌. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 46958 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 33 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. കണ്ണൂർ ജില്ലയിൽ പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്തും കോട്ടയം ജില്ലയിൽ കോരുത്തോടും ആണ് പുതിയ ഹോട്ട്‌സ്‌‌പോട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.