Home GlobalVoice സൗദിയില്‍ പത്ത് പേര്‍ മരിച്ചു; 2736 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സൗദിയില്‍ പത്ത് പേര്‍ മരിച്ചു; 2736 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

SHARE

റിയാദ് – സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് പത്ത് പേര്‍ മരിക്കുകയും 2736 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജിദ്ദ, റിയാദ്, മദീന, നഈരിയ എന്നിവിടങ്ങളിലാണ് പത്ത് പേര്‍ മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 312 ആയും രോഗം ബാധിച്ചവരുടെ എണ്ണം 54752 ആയും ഉയര്‍ന്നു. 2056 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം 25722 പേര്‍ രോഗമുക്തരായി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 28718 പേരില്‍ 202 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ  രോഗം ബാധിച്ചവരില്‍ 78 ശതമാനം പുരുഷന്‍മാരും 22 ശതമാനം സ്ത്രീകളുമാണ്.  9 ശതമാനം കുട്ടികളും 87 ശതമാനം പ്രായപൂര്‍ത്തിയായവരും 4 ശതമാനം വയോജനങ്ങളുമാണ്. വിദേശികള്‍ക്ക് 60 ശതമാനവും സൗദികള്‍ക്ക്  40 ശതമാനവും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.