Home KeralaFocus ഇന്ന് സംസ്ഥാനത്ത് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു – മുഖ്യ മന്ത്രി

ഇന്ന് സംസ്ഥാനത്ത് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു – മുഖ്യ മന്ത്രി

SHARE

ഇന്ന് സംസ്ഥാനത്ത് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്.  തിരുവനന്തപുരം, കണ്ണൂ‍ർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം. ഇതാണ് പൊസീറ്റീവായ ജില്ല തിരിച്ചുള്ള കണക്ക്.. 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7പർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. കണ്ണൂരിൽ ആരോഗ്യ പ്രവര്‍ത്തകക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 127 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

630 പേ‍ർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 69730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സെൻ്റിനൽ സ‍ർവലൈൻസിൻ്റെ ഭാ​ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേ‍ർത്തു.

മെയ് 31 വരെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്.ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്കൂൾ, കോളേജുകൾ, മറ്റു ട്രെയിനിം​ഗ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും.

ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സർവ്വീസ് നടത്താം. യാത്രക്കാർ നിന്നു സഞ്ചരിക്കാൻ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം.

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അതിർത്തി ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ രേഖ വേണം. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും സമയം നിയന്ത്രമണം ബാധകമല്ല. ഇലക്ട്രീഷൻമാരും മറ്റു ടെക്നീഷ്യൻമാരും ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം. സമീപജില്ലകൾ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം. ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ കൈപ്പറ്റണം. എന്നാൽ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കർശനനിയന്ത്രണം ബാധകമാണ്.

ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. കുടുബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഇരുചക്രവാ​ഹനങ്ങളിൽ ഒരാൾ മാത്രമേ പാടൂ. എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം.

ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. കുടുബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഇരുചക്രവാ​ഹനങ്ങളിൽ ഒരാൾ മാത്രമേ പാടൂ. എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം. ചികിത്സാർത്ഥമുള്ള യാത്രകളിൽ ഈ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാവും. 65 വയസിന് മേലെ പ്രായമുള്ളവർ, പത്ത് വയസിന് താഴെ പ്രായമുള്ളവർ, ​ഗർഭിണികൾ മറ്റു ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവ ചികിത്സയ്ക്ക് അല്ലാതെ പുറത്തേക്ക് ഇറങ്ങരുത്.

മാളുകൾ അല്ലാത്ത ഷോപ്പിം​ഗ് കോപ്ലക്സുകളിൽ ആകെയുള്ള കടകളുടെ പകുതി കടകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കാം. ഇക്കാര്യം പ്രാദേശിക തദ്ദേശസ്വയംഭരണസ്ഥാപനവുമായി ചർച്ച ചെയ്തു തീരുമാനിക്കണം. എയർകണ്ടീഷൻ ഒഴിവാക്കി ഹെയർ ഡ്രസിം​ഗ്, ഹെയർ കട്ട്, ഷേവിം​ഗ് ജോലികൾക്കായി ബാർബർ ഷോപ്പുകൾ തുറക്കാം. ഒരേ തോർത്ത് തന്നെ എല്ലാവർക്കും ഉപയോ​ഗിക്കാൻ പാടില്ല. മുൻകൂടി ബുക്ക് ചെയ്തു വേണം ബാർബർ ഷോപ്പിലേക്ക് വരാൻ. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാത്രി ഒൻപത് വരെ പ്രവർത്തിപ്പിക്കാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം.

ബെവ്കോ മദ്യവിൽപന ശാലകൾ ഓൺലൈൻ ബുക്കിം​ഗ് സജ്ജമാകുന്ന മുറയ്ക്ക് പാർസൽ സർവ്വീസിനായി തുറക്കാം. ബാറുകളിലെ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും നിയന്ത്രണം ബാധകമാണ്. ഒരേസമയം അഞ്ചു പേരിൽ കൂടുതലുണ്ടാവില്ല എന്ന നിബന്ധന പാലിച്ച് മെംബർമാർക്ക് മദ്യവും ആഹാരവും പാർസലായി നൽകാം. ടെലിഫോൺ വഴിയോ മറ്റു വഴിയോ ഇതിനായി ക്ലബുകൾ ബുക്കിം​ഗ് സജ്ജമാക്കണം. കള്ളുഷാപ്പുകളിലും പാർസലായി കള്ളും ഭക്ഷണവും നൽകാം.

സർക്കാർ ഓഫീസുകളിൽ എല്ലാ വിഭാ​ഗം ജീവനക്കാരുടേയും അൻപത് ശതമാനം ഹാജരാവണം ബാക്കിയുള്ളവർ വീടുകളിൽ ഇരുന്ന് ഓൺലൈനായി ജോലി ചെയ്യണം. മേലുദ്യോ​ഗസ്ഥൻ ആവശ്യപ്പെട്ടാൽ ഇവർ ഓഫീസിലെത്തണം. ഇനിയൊരു ഉത്തരവ് വരും വരെ ശനിയാഴ്ച കൂടി സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഔദ്യോ​ഗിക ഐഡി കാർഡ് കാണിച്ച് യാത്ര ചെയ്യാം.

ലോക്ക് ഡൗൺ കാരണം ഇതുവരെ ഓഫീസിലെത്താൻ സാധിക്കാത്ത സർക്കാർ ഉദ്യോ​ഗസ്ഥർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലയിലേക്ക് എത്തണം. എന്നിട്ടും മടങ്ങാൻ സാധിച്ചില്ലെങ്കിൽ ഇവർ ഇപ്പോൾ തങ്ങുന്ന ജില്ലാ കളക്ടറെ ബന്ധപ്പെട്ടണം. പരീക്ഷാ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി സർക്കാർ, സ്വകാര്യ, എയ്ഡഡ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. ഇവയ്ക്ക് ശനിയാഴ്ചത്തെ അവധി ബാധകമല്ല.

വിവാഹചടങ്ങുകൾ പരമാവധി അൻപത് ആളുകളെ വച്ചും അനുബന്ധ ചടങ്ങുകൾ പത്ത് പേരെ വച്ചും നടത്തുക. മരണാനന്തര ചടങ്ങുകളിൽ ഇരുപത് ആളുകൾക്ക് വരെ പങ്കെടുക്കാം. ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജിതമായി നടപ്പാക്കണം അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളും സാനിറ്റൈസർ കരുതണം. ഇതുവരെ അടഞ്ഞു കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുക. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാൻ. അനുവദനീയമല്ലാത്ത രാത്രിയാത്രകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പാക്കാൻ ഉദ്യോ​ഗസ്ഥർക്ക് അധികാരമുണ്ട്.

നേരത്തെ യാത്ര തുടങ്ങി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ പറ്റാതെ വരുന്നവർക്ക് രാത്രിയാത്രയിൽ ഇളവുണ്ടാവും. സ്വർണം, പുസ്തകം തുടങ്ങി ആളുകളുടെ കരസ്പർശം കൂടുതലായി ഉണ്ടാവുന്ന ഇടങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അണുനശീകരണം കൃത്യമായി നടത്താനം ശ്രദ്ധിക്കണം.

ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ബാധകമാണ്. ചരക്കുവാഹന ​ഗതാ​ഗതം, തുടർച്ചയായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാർ എന്നിവർക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പൊലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ

 

updating…..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.