Home GlobalVoice യു.എ.ഇയിൽ കോവിഡ്​ ബാധിച്ച് അഞ്ച്​ മലയാളികൾ മരിച്ചു

യു.എ.ഇയിൽ കോവിഡ്​ ബാധിച്ച് അഞ്ച്​ മലയാളികൾ മരിച്ചു

SHARE

ദുബൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന അഞ്ച്​ മലയാളികൾ യു.എ.ഇയിൽ മരിച്ചു. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം അബ്​ദുൽ സമദ്​ (58), ആലപ്പുഴ കറ്റാനം ഭരണക്കാവ്​ കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്​ണപിള്ള (61), കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56), കാസർകോട്​ തലപ്പാടി സ്വദേശി അബ്ബാസ് (45), കുന്നംകുളം പാ​ര്‍ളി​ക്കാ​ട് കു​ന്നു​ശ്ശേ​രി ച​നോ​ഷ്​​ (33) എന്നിവരാണ്​ മരിച്ചത്​.

അബൂദബി ബനിയാസ് വെസ്​റ്റിൽ ബദരിയ ​ഗ്രോസറി നടത്തി വരികയായിരുന്ന കുഞ്ഞാമദ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ്​ മരിച്ചത്​. അവധിക്ക് നാട്ടിൽ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്.

മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വർഷങ്ങളോളമായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ഗ്രോസറി നടത്തി വരികയായിരുന്നു. ഭാര്യ: ടി.കെ. സീനത്ത്​ കൂളിയങ്കാൽ. മക്കൾ: ശഹർബാന ശിറിൻ, ശർമിള ശിറിൻ, ഷഹല. സഹോദരങ്ങൾ: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ (തൈകടപ്പുറം), സഫിയ (കല്ലൂരാവി), സീനത്ത് (കുശാൽനഗർ). ബനിയാസിൽ ഖബറടക്കി.

ദുബൈയിലായിരുന്ന കൃഷ്​ണപിള്ളയുടെ ​കോവിഡ്​ പരിശോധന ഫലം ശനിയാഴ്​ച രാത്രിയാണ്​ പുറത്തുവന്നത്​. ഞായറാഴ്​ചയാണ്​ മരണം.

അജ്​മാൻ ഇറാ​നി മാർക്കറ്റിൽ ഷോപ്പ് നടത്തുകയായിരുന്ന അബ്​ദുൽ സമദ്​ രണ്ടാഴ്​ചയായി ചികിത്സിയിലായിരുന്നു. ഭാര്യ: കുഞ്ഞാമിന. ഖബറടക്കം യു.എ.ഇയിൽ.

അബൂദബി മഫ്‌റഖ് ആശുപത്രിയിലാണ്​ അബ്ബാസ്​ മരിച്ചത്​. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: കുബ്‌റ, സിനാന്‍. അബൂദബി കെ.എം.സി.സി കാസർകോട്​ ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡൻറ്​ ഇബ്രാഹിം ഖലീല്‍ തുടങ്ങിയവർ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കുന്നംകുളം പാ​ര്‍ളി​ക്കാ​ട് കു​ന്നു​ശ്ശേ​രി ച​നോ​ഷ്​​ (33) തു​മ്പ​യ് അ​ജ്മാ​ൻ ഹോ​സ്പി​റ്റ​ലിലാണ് മരിച്ചത്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്​: ല​ത. സ​ഹോ​ദ​ര​ൻ: ര​മേ​ഷ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.