ഭൂമിയുടെ ഏറ്റവും അടുത്തുള്ള തമോഗര്‍ത്തത്തെ കണ്ടെത്തി

  SHARE

  ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തമോഗർത്തത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽനിന്ന് ഏകദേശം 1000 പ്രകാശവർഷം അകലെ കുഞ്ഞൻ നക്ഷത്രസമൂഹമായ ടെലികോപിയത്തിലാണ് ഇതിന്റെ സ്ഥാനം. എച്ച്.ആർ.6819 എന്നാണ് ഇതിന് പേരുനൽകിയിട്ടുള്ളത്. രണ്ടുനക്ഷത്രങ്ങളുടെ സാന്നിധ്യവും തമോഗർത്തത്തിൽ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പ്യൻ സതേൺ ഒബ്സർവേറ്ററിയിലെ(ESO) ജ്യോതിശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ചിലിയിലെ ലാ സില്ലാ വാനനിരീക്ഷണകേന്ദ്രത്തിലെ ദൂരദർശിനിയിലാണ് ഇത് ദൃശ്യമായത്. ഇതിന് സൂര്യന്റെ നാലിരട്ടി പിണ്ഡമുണ്ടാകുമെന്നും കരുതുന്നു.

  സൂര്യന്റെ നാലിരട്ടിയിലധികം പിണ്ഡമുള്ള തമോദ്വാരം ഇതുവരെ കണ്ടെത്തിയതിൽ ഭൂമിയുടെ ഏറ്റവും അടുത്താണ്. നക്ഷത്രങ്ങളുടെ ഒരുമിച്ചുള്ള ചലനമാണ് ‘എച്ച്.ആർ.6819’ന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്.നഗ്നനേത്രങ്ങളാൽ കാണാനാകുമെന്നതാണ് എച്ച്.ആർ.6819ന്റെ മറ്റൊരു പ്രത്യേകത. നിലവിലെ സാഹചര്യത്തിൽ ദക്ഷിണദിക്കിലേക്കുനോക്കിയാൽ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കാതെ ഇവ ദൃശ്യമാകുമെന്നും ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. നമ്മുടെ ക്ഷീരപഥത്തിലെ ചുരുക്കം തമോഗർത്തങ്ങൾ മാത്രമേ ഗവേഷകർ കണ്ടെത്തിയിട്ടുള്ളൂ. ക്ഷീരപഥത്തിൽ 100 മുതൽ 1 ബില്യൺ വരെ തമോദ്വാരങ്ങൾ ഉണ്ടാകാമെന്ന് സൈദ്ധാന്തിക മാതൃകകൾ സൂചിപ്പിക്കുന്നു. അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.