നാലാമത്തെ വിമാനവുമെത്തി; ബഹ്‌റൈനില്‍ നിന്ന് 177 പേര്‍, മസ്കറ്റ്, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് ഇന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ

  SHARE

  കൊച്ചി: ബഹ്റൈനിൽ നിന്നും 182 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. രാത്രി 11.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ എത്തിയവരെ വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം നിരീക്ഷണത്തിലാക്കും.

  കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ ‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി കേരളത്തിലെത്തുന്ന നാലാമത്തെ വിമാനമാണിത്. കൊച്ചിയിൽ വ്യാഴാഴ്ച രാത്രി അബുദാബിയിൽ നിന്നെത്തിയ വിമാനമാണ് മിഷന്റെ ഭാഗമായി കേരളത്തിലെത്തിയ ആദ്യ വിമാനം. കോഴിക്കോട് വ്യാഴാഴ്ച ദുബായിൽ നിന്നും വെള്ളിയാഴ്ച റിയാദിൽ നിന്നും ഓരോ വിമാനമെത്തി.

  കൊച്ചിയിൽ ഇപ്പോൾ ലാൻഡ് ചെയ്ത വിമാനത്തിലെ 37 പേർ തൃശൂർ ജില്ലയിൽ നിന്നുള്ള വരും 35 പേർ എറണാകുളത്ത് നിന്നുള്ളവരുമാണ്. കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തർ മാത്രമാണുള്ളത്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും വിമാനത്തിൽ ആളുകളുണ്ട്. ഇതുകൂടാതെ കർണാടകയിൽ നിന്ന് മൂന്നു പേരും ഒരു തമിഴ്നാട് സ്വദേശിയും ഫ്ളൈറ്റിൽ എത്തിയിട്ടുണ്ട്.

  🇴🇲മസ്കറ്റിൽ നിന്ന് ഇന്ന് ആദ്യ വിമാനം.

  മസ്കറ്റ്: ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കേരളത്തിലേക്ക് മടങ്ങുന്നതിന്റെ ആശ്വാസത്തിലാണ്‌ മസ്കറ്റിൽ നിന്നുമുള്ള യാത്രക്കാർ.ആദ്യ വിമാനം ഇന്ന് വൈകിട്ട് നാലേകാലിന് മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. സലാലയിൽ നിന്ന് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
  ജോലി നഷ്ടമായവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരാണ് കൊച്ചിയിലേക്കുള്ള ആദ്യ സംഘത്തില്‍ ഇടം നേടിയവർ. യാത്ര ചെയ്യുന്നവർ ഇതിനകം എയർ ഇന്ത്യ ഓഫീസിൽ നിന്ന് വിമാന ടിക്കറ്റുകളും വാങ്ങി കഴിഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ ഇല്ലാത്തതു മൂലം മലബാർ മേഖലയിലുള്ളവർ നിരാശയിലാണുള്ളത്.
  മസ്കറ്റിൽ നിന്നും ആയിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള സലാലാലയിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതും പ്രവാസികളിൽ പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവിസുകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നു മസ്കറ്റ് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടെ ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു.
  ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 16 ആയി. 43 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധ മൂലം മരണപെട്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതോടെ ഒരു മലയാളി ഉൾപ്പെടെ പതിനൊന്നു വിദേശികളും അഞ്ച് ഒമാൻ സ്വദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനിൽ മരണപ്പെട്ടത്.
  ഇതിനിടെ ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിരുന്നു. ഇന്ന് 154 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 3112ലെത്തിയെന്നും 1025 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

  🇰🇼കുവൈത്ത് സിറ്റി: പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യത്തിന്റെ ഭാഗമായി കുവൈത്തിൽനിന്ന് ആദ്യ വിമാനങ്ങൾ ശനിയാഴ്ച്ച പുറപ്പെടും. നെടുമ്പാശ്ശേരിയിലേക്കും, ഹൈദരാബാദിലേക്കും രണ്ടു വിമാനങ്ങളാണ് ശനിയാഴ്ച്ച കുവൈത്തിൽ നിന്നും പുറപ്പെടുന്നത്. ആദ്യ വിമാനം കുവൈത്ത് സമയം ഉച്ചക്ക് 1.45 ന് നെടുമ്പാശേരിയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട് രാത്രി 9.15 ന് നെടുമ്പാശേരിയിലെത്തും. ഉച്ചക്ക് 1.55 ന് ഹൈദരാബാദിലേക്ക് 150 യാത്രക്കാരുമായി പുറപ്പെട്ടു രാത്രി 9.00 ന് ഹൈദരാബാദിലെത്തും.

  🇶🇦ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ മടക്കയാത്രാ വിമാനം ഇന്ന്.

  ദോഹയില്‍ നിന്നും ഖത്തരി സമയം 7.05 pm ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി രണ്ട് മണിയോടെ കൊച്ചിയിലെത്തും.

  ആദ്യ വിമാനത്തില്‍ നാടണയുന്നത് 183 പേര്‍

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.