Home Don't Miss “അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ”ശബരിനാഥനെതിരെ ബെന്യാമിൻ

“അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ”ശബരിനാഥനെതിരെ ബെന്യാമിൻ

SHARE

എംഎൽഎയും യൂത്ത് കോൺ​ഗ്രസ് നേതാവുമായ കെ.എസ് ശബരിനാഥനും എഴുത്തുകാരൻ ബെന്യാമിനും തമ്മിൽ വീണ്ടും വാക്പോര്.
പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ സഹായധനം ചോദിച്ച ശബരീനാഥിനെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബെന്യാമിന്‍.യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കള്‍ അറിഞ്ഞുകാണുമല്ലോ. അതിനായി സഹായിക്കാമോ എന്നായിരുന്നു ശബരീനാഥന്റെ പോസ്റ്റ്.

പ്രിയപ്പെട്ട ശ്രീ ബെന്യാമിൻ, താങ്കൾ അധിക്ഷേപിച്ച കോൺഗ്രസിലെ ചില യുവ എംഎൽഎമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്,…

Posted by Sabarinadhan K S on Thursday, 7 May 2020

‘പ്രിയപ്പെട്ട ശ്രീ ബെന്യാമിന്‍, താങ്കള്‍ അധിക്ഷേപിച്ച കോണ്‍ഗ്രസിലെ ചില യുവ എം.എല്‍.എമാര്‍ (വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ഞാന്‍ ) എന്നിവര്‍ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തില്‍ എത്തിക്കുവാന്‍ സഹായങ്ങള്‍ സമാഹരിക്കുകയാണ്. വേറെ ആള്‍ക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കള്‍ അറിഞ്ഞുകാണുമല്ലോ.

ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാര്‍ ടിക്കറ്റ് വാങ്ങാന്‍ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടില്‍ എത്തിക്കുവാന്‍ താങ്കള്‍ സഹായം ചെയ്യാമോ? ഇതില്‍ രാഷ്ട്രീയവ്യത്യാസമില്ല,’ ശബരിനാഥ് പോസ്റ്റില്‍ പറഞ്ഞു.

ശബരിനാഥന്റെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് അത്തരമൊരു പോസ്റ്റ് ഇടാൻ അയാളെ പ്രേരിപ്പിച്ചതെന്നും ബെന്യാമിൻ പറയുന്നു. ശരിക്കും സഹായം വേണ്ടതായിരുന്നു എങ്കിൽ നേരിട്ട് ഫോൺ വിളിച്ച് ചോദിച്ചാൽ മതിയായിരുന്നു. ഇതിന് മുമ്പ് ശബരിനാഥൻ ഫേസ്ബുക്കിലൂടെ ആരോടും സാമ്പത്തിക സഹായം ചോ​ദിച്ചും കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇത്തരം പോസ്റ്റെന്നും ബെന്യാമിൻ പറയുന്നു.ശബരി, തക്കുടുക്കുട്ടാ വല്ല തരത്തിലും പോയി കളിക്ക് ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നതടക്കം നിരവധി പരിഹാസങ്ങളാണ് ശബരിനാഥിനും യൂത്ത് കോൺ​ഗ്രസിനുമെതിരെ ബെന്യാമിൻ തൊടുക്കുന്നത്.

പ്രിയപ്പെട്ട ശ്രീ ശബരീനാഥൻ,താങ്കൾ ഇന്നലെ ഫേസ്ബുക്കിലൂടെ എന്നോടു നട‌ത്തിയ അഭ്യർത്ഥന ഞാൻ ഇത്തിരി വൈകി ഇപ്പോഴാണ്…

Posted by Benny Benyamin on Thursday, 7 May 2020

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.