Home Don't Miss നിര്‍മ്മാണ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനം...

നിര്‍മ്മാണ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനം ; നാട്ടിലേക്ക് നടന്ന് ബംഗലുരുവിലെ കുടിയേറ്റ തൊഴിലാളികള്‍

SHARE

ബംഗലുരുവിലെ നിര്‍മ്മാണ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനം. മനുഷ്യത്വ മില്ലാത്ത നടപടിയാണ് കര്‍ണാടകത്തിലെ യെദ്യുരപ്പ സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് വിമര്‍ശനം. എന്നാല്‍ ചില ബിജെപി നേതാക്കള്‍ നടപടിയെ ന്യായികരിച്ച് രംഗത്തുവരികയും ചെയതു.

കഴിഞ്ഞ ഒന്നര മാസത്തോളമായി ക്യാമ്പുകളിലും മറ്റിടങ്ങളിലും കഴിയുകയായിരുന്നു തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാനുള്ള അവസരമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടില്‍് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന മിക്ക സംസ്ഥാനങ്ങളില്‍നിന്നും വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകള്‍ ഓടി തുടങ്ങുകയും ചെയ്തു. ഭീതിയുടെ അന്തരീക്ഷത്തില്‍ കഴിയുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വസമായിരുന്നു അത്. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ എല്ലാവരും പോയി കഴിഞ്ഞാല്‍ ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം വീണ്ടും സ്തംഭിക്കുമെന്ന നിലപാടാണ് ബില്‍ഡര്‍മാര് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രിയോട് കാര്യം പറയുകയും അദ്ദേഹം ഇനി ട്രെയിനുകള്‍ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.ഇതോടെ തീര്‍ത്തും നിരശായിലായിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. ചിലര്‍ നാട്ടില്ലെത്തുമെന്ന് ഉറപ്പില്ലെങ്കിലും വടക്കെ ഇന്ത്യയിലെ നാടുകളിലേക്ക് നടന്നു പോകാനും തീരുമാനിച്ചു. നൂറുകണക്കിന് തൊഴിലാളികളാണ് ഇങ്ങനെ 1000 വും 1500 ഉം കിലോമീറ്റര്‍ അകലെ ഉള്ള ജന്മനാട്ടിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചത്.

10ഉം 15 ഉം ഉള്ള ഗ്രൂപ്പുകളായി കുടിയേറ്റ തൊഴിലാളികള്‍ നടന്നുപോകുകയാണെന്ന് കൃഷ്ണ ഭൈര ഗൗഡ എംഎൽഎ ആരോപിച്ചു. റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ ഏജന്റായി കര്‍ണാടകത്തിലെ ബിജെപി സര്ക്കാര്‍ മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എത്രയാളുകളാണ് സര്‍ക്കാരിന്റെ നിലപാടുമൂലം മരിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. നാട്ടിലുളള കുടുംബങ്ങള്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്നും എങ്ങനെയെങ്കിലും അവിടെ എത്തുകയാണ് പ്രധാനമെന്നുമാണ് തൊഴിലാളികള്‍ പറയുന്നതായി അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാരിന്റെ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍ ട്രെയിന്‍ നിര്‍ത്തിയ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും കുടിയേറ്റ തൊഴിലാളികള്‍ക്കും ഇതാണ് നല്ലതെന്ന് ബിജെപി എം പി തേജസ്വി സൂര്യ പറഞ്ഞു. സര്‍ക്കാരിനെ ന്യായികരിച്ച ഇദ്ദേഹത്തിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നേരിട്ടത്. ലേബര്‍ ക്യാമ്പുകളിലെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു ചിലര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സുഖമാണെന്ന അവസ്ഥയെ നേരിട്ടത്.

കഴിഞ്ഞ ദിവസമാണ് റിയല്‍ എസ്റ്റേറ്റുടമകളുടെ നിര്‍ബന്ധത്തിന് വങ്ങി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ യെദ്യുരപ്പ നിര്‍ത്തലാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.