Home Don't Miss ഗുജറാത്ത് പരിപാടിക്ക് 100 കോടി മുടക്കിയ നിങ്ങൾ ഈ ദുരന്തത്തിന്റെ സമയത്ത് കുടിയേറ്റ തൊഴിലാളികള്‍ള്ളിൽ നിന്നും...

ഗുജറാത്ത് പരിപാടിക്ക് 100 കോടി മുടക്കിയ നിങ്ങൾ ഈ ദുരന്തത്തിന്റെ സമയത്ത് കുടിയേറ്റ തൊഴിലാളികള്‍ള്ളിൽ നിന്നും പിടിച്ചു പറിക്കാൻ നിൽക്കണോ ; സോണിയ ഗാന്ധി

SHARE

കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ ഏര്‍പ്പാടാക്കിയ ട്രെയിനുകളില്‍ ടിക്കറ്റെടുപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തൊഴിലാളികള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരാണെന്നും അവരെ സഹായിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കേന്ദ്രം സഹായിക്കുന്നില്ലെങ്കില്‍ സഹായം ആവശ്യമുള്ള തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് കോണ്‍ഗ്രസ് വഹിക്കാന്‍ തയ്യാറാണെന്നും അവര്‍ പ്രഖ്യാപിച്ചു. പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സഹപൗരന്മാരോടുള്ള ഐക്യദാര്‍ഢ്യമാണിത്. ഭക്ഷണവും വെള്ളവും മരുന്നും പൈസയുമില്ലാതെ ആയിരക്കണക്കിനു പേര്‍ കാല്‍നടയായി തങ്ങളുടെ നാടുകളിലേക്ക് നടക്കുന്നത് കണ്ടിട്ടും അവരോടു യാതൊരു മനസലിവും ഇല്ലേ എന്ന് അവര്‍ ചോദിക്കുന്നു.

വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ സൗജന്യമായി വിമാനമയയ്ക്കാനും, ഭക്ഷണവും വെള്ളവും നല്‍‍കാനും കേന്ദ്ര സര്‍ക്കാരിന് കഴിയുന്നുണ്ടെങ്കില്‍ രാജ്യത്തെ ദരിദ്രരായ തൊഴിലാളികളെ വീട്ടിലെത്തിക്കാനുള്ള തുച്ഛമായ തുകയും കേന്ദ്രം ഏറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഒരു പരിപാടിക്കു വേണ്ടി സൗജന്യ യാത്രയ്ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി റെയില്‍വേ മന്ത്രാലയം 100 കോടി രൂപ ചെലവിട്ടതും അവര്‍ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 151 കോടി രൂപയാണ് റെയില്‍വേ മന്ത്രാലയം നല്‍കിയത്. ഈ ദുരന്തത്തിന്റെ സമയത്ത് രാജ്യത്തിന്റെ ഊടുംപാവുമായ ഈ ദരിദ്രരുടെ യാത്രാച്ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ ചോദിച്ചു.

തൊഴിലില്ലാതെ പ്രതിസന്ധിയിലായവരില്‍ നിന്നാണ് റെയില്‍വേ ഇത്രയും പണം ഈടാക്കുന്നതെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. തങ്ങള്‍ നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചിട്ടും കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അതിനെ അവഗണിക്കുകയായിരുന്നെന്ന് സോണിയ പറഞ്ഞു. ഇക്കാരണത്താല്‍ ഓരോ സംസ്ഥാനത്തെയും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ഈ തുക വഹിക്കുമെന്ന് സോണിയ പ്രഖ്യാപിച്ചു.

കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാടുകളില്‍ എത്തിക്കുന്നതില്‍ ആദ്യം ബസ് ഏര്‍പ്പാടാക്കാമെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പിന്നീട ട്രെയിന്‍ അനുവദിക്കാന്‍ തയാറായെങ്കിലും നാളുകളായി തൊഴിലോ പൈസയോ ഇല്ലാത്ത തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് ഉയരുന്നത്. കേരള ധനമന്ത്രി തോമസ്‌ ഐസക് തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കേന്ദ്രം വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.