ലളിതമായ ചടങ്ങിലൂടെ നടൻ മണികണ്ഠൻ വിവാഹിതനായി; വിവാഹ ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  SHARE

  കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അജ്ഞലിയാണ് വധു.ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താൻ ആ​ഗ്രഹിച്ചിരുന്നതെന്ന് മണികണ്ഠൻ പ്രതികരിച്ചു.പ്രണയ വിവാഹമാണ് ഇരുവരുടേയും. ഒരു ഉത്സവത്തിനിടെയാണ് മണികണ്ഠൻ അജ്ഞലിയെ പരിചയപ്പെടുന്നത്. ഒന്നര വർഷമായി ഇരുവർക്കും പരസ്പരം അറിയാം.ഇരുവരുടെയും വിവാഹ സിശ്ചയം ആറ് മാസങ്ങൾക്ക് മുൻപാണ് നടന്നത്.

  ♥️

  Posted by Manikanda Rajan on Saturday, 25 April 2020

  വിവാഹത്തിന് കരുതി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ നേരത്തെ അറിയിച്ചിരുന്നു. എം.എൽ.എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങും.കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെയാണ് മണികണ്ഠൻ ആചാരി പ്രേക്ഷകർക്ക് സുപരിചിതനായത്. അതേസമയം, രസകരമായ ഒരു പ്രപ്പോസൽ കഥയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.