Home SilverScreen യോഗി ബാബു നയന്‍‌താര വീണ്ടും ഒന്നിക്കുന്നു

യോഗി ബാബു നയന്‍‌താര വീണ്ടും ഒന്നിക്കുന്നു

SHARE

നടന്‍ യോഗി ബാബു. ധര്‍മ്മപ്രഭു, ഗൂര്‍ഖ തുടങ്ങിയ സിനിമകളിലൂടെ താരം ഒരു നായകനായി മാറിയിരുന്നു. ഇപ്പോള്‍, ഒരു പുതിയ അവതാരത്തില്‍ സ്‌ക്രീനിന് പിന്നില്‍ എത്താന്‍ ഒരുങ്ങുകയാണ് താരം. യോഗി ബാബു ഉടന്‍ തന്നെ ഒരു സംവിധായകനാകുമെന്നും അതില്‍ അഭിനയിക്കുമെന്നും കോമാളി റിലീസ് ചെയ്യുന്നതിനിടെ നടന്‍ ജയം രവി പറഞ്ഞിരുന്നു. ഇപ്പോള്‍ കഥ, തിരക്കഥ, ഡയലോഗുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു സിനിമ യോഗി ബാബു ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ദഗാള്‍ട്ടി നിര്‍മ്മിച്ച 18 റീല്‍സ് പ്രൊഡക്ഷന്റെ എസ്പി ചൗധരി ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍‌താര നായികയാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയാണെന്നും, നടി സിനിമയില്‍ ഒപ്പിട്ടാല്‍ നയന്താരയുടെയും യോഗി ബാബുവിന്റെയും കോലമാവ കോകില കോംബോ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.