കൊറോണ വൈറസ് ബാധയുടെ പാശ്ചാതലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ കെ എസ്ഇ ബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക് ഡൗണിനു ശേഷം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. കെ.എസ്.ഇ.ബി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് മേയ് 3വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാം, ഏപ്രില്‍ 21 മുതല്‍ മീറ്റര്‍ റീഡിംഗ് പുനരാരംഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.