ലോക്ക് ഡൗൺ കാലത്തും രാജ്യത്ത് കോവിഡ് ബാധകരുടെ എണ്ണം കൂടുന്നു; ലോക് ഡൗൺ തുടങ്ങുമ്പോൾ 600 ഉണ്ടായിരുന്നത് 9152 ആയി.

  SHARE

   

  ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ലഭ്യമായ ഔദ്യോഗിക കണക്ക് പ്രകാരം 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ലോക്ക് ഡൗണ്‍ തുടങ്ങുമ്പോള്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്.

  ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഞായറാഴ്ച്ച 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

  തമിഴ്‌നാട്ടില്‍ 1014 കൊവിഡ് രോഗികളാണുള്ളത്. ഞായറാഴ്ച്ച 96 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം.

  പശ്ചിമ ബംഗാളില്‍ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി. 208 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേര്‍ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ഡല്‍ഹിയില്‍ ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.