ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി; കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പ​ഴ​കി​യ മ​ത്സ്യം പിടികൂടി

  SHARE

  കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പ​ഴ​കി​യ മ​ത്സ്യം പിടികൂടി. അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ല്‍, ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ളി​ലാ​യി വന്ന 26 ട​ണ്‍ പ​ഴ​കി​യ മ​ത്സ്യമാണ് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് പി​ടിച്ചെടുത്തത്. ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 7557.5 കി​ലോ​ഗ്രാം മ​ത്സ്യം പി​ടിചെടുത്തതായി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഓ​ഫീസ് അറിയിച്ചിരുന്നു.

  സം​സ്ഥാ​ന​ത്താ​കെ 184 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പരിശോധന നടത്തി, 15 വ്യ​ക്തി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ശനിയാഴ്ച്ച ആരംഭിച്ച ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യി​ല്‍ ശ​നി​യാ​ഴ്ച 165 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 2,865 കി​ലോ​ഗ്രാം മ​ത്സ്യ​വും തി​ങ്ക​ളാ​ഴ്ച 187 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 15,641 കി​ലോ​ഗ്രാം മ​ത്സ്യ​വും ചൊ​വ്വാ​ഴ്ച 17,018 കി​ലോ​ഗ്രാം മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യി​ലൂ​ടെ ഈ ​സീ​സ​ണി​ല്‍ 43,081 കി​ലോ​ഗ്രാം മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.